തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തെരയുന്ന സന്ദീപ് നായര്‍ സിപിഎം പ്രാദേശിക നേതാവെന്ന് വെളിപ്പെടുത്തി അമ്മ. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്‌ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ ന്യൂസ് ചാനലിനോട് വ്യക്തമാക്കി. സ്വപ്ന സുരേഷിനെ പരിചയമുണ്ട്. രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. സന്ദീപിന്റെ ഭാര്യ സൗമ്യയ്‌ക്കും സ്വപനയെ അറിയാം. സ്വര്‍ണക്കടത്തില്‍ ഒളിവില്‍ പോയ സന്ദീപ് സിപിഎം ബ്രാഞ്ച് നേതാവാണെന്നും അമ്മ വെളിപ്പെടുത്തി. സന്ദീപ് ബിജെപി പ്രവര്‍ത്തകനാണെന്ന തരത്തില്‍ ചില ചിത്രങ്ങള്‍ പ്രചരിപ്പിച്ച് കൈരളി ചാനലും സൈബര്‍ സഖാക്കളും നുണപ്രചാരണം നടത്തിയിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട്ടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ് നായര്‍. ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത് വിവാദമായിരുന്നു.
സിപിഐ കാരന്‍ MLA സി ദിവാകരന്‍,സിപിഎംകാരനായ മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനില്‍ കുമാര്‍,സിപിഎം കാരന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍,സിപിഎംകാരി ജില്ലാ പഞ്ചായത്ത് അംഗം മായാദേവി,സിപിഎംകാരന്‍ കൗണ്‍സിലര്‍ അഡ്വ. നൂര്‍ജി,സിപിഐ മണ്ഡലം സെക്രട്ടറി പട്ടത്തില്‍ ഷെറീഫ്, സിപിഎം ഏരിയ സെക്രട്ടറി അഡ്വ ജയദേവന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് എന്നിവരായിരുന്നു പങ്കെടുത്തത്. സ്ഥലം കൗണ്‍സിലര്‍ കോണ്‍ഗ്രസുകാരനായ അര്‍ജ്ജുനന്റെ പേരും നോട്ടീസിലുണ്ടായിരുന്നു. നാല് കൗണ്‍സിലര്‍ന്മാര്‍ ഉണ്ടായിരുന്നിട്ടും ബിജെപിയില്‍ നിന്ന് ആയും ക്ഷണിച്ചിരുന്നില്ല. പാര്‍ട്ടി പരിപാടി പോലെയായിരുന്നു ഉദ്ഘാടന ചടങ്ങ്
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ഇന്ന് രാവിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സന്ദീപ് എവിടെയെന്നും അറിയില്ലെന്ന് തന്നെയാണ് സൗമ്യയുടെ മറുപടി.
സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം നവംബറിലും ദുബായിലേക്ക് ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്. കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തില്‍ സ്വപ്‌നയ്‌ക്കു പങ്കാളിത്തമുണ്ടെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. സന്ദീപാണ് സ്വപ്ന സുരേഷിന്റെ ബിനാമിയെന്നതിന് വ്യക്തമായ സൂചനകള്‍ കസ്റ്റംസിനുണ്ട്. പോലീസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: