കൊല്ലം: 1988 ജൂലൈ 8 വെള്ളിയാഴ്ചയിലെ 105 പേരുടെ മരണത്തിനു കാരണമായ ട്രെയിന്‍ ദുരന്തം, ഇന്നും നാട്ടുകാര്‍ ഞെട്ടലോടെ ഓര്‍ക്കുന്നു. ഒപ്പം അല്‍പ്പം പോലും പതറാതെ, സേവന നിരതരായ സേവാഭാരതി പ്രവര്‍ത്തകരെയും നാട്ടുകാര്‍ ഓര്‍ക്കുന്നു. സംഘശാഖയിലൂടെ പകര്‍ന്നുകിട്ടിയ സമാജസേവനം എന്ന പാഠമായിരുന്നു അവര്‍ക്ക് കരുത്ത്.
അന്ന് സേവാഭാരതി ജില്ലാ സെക്രട്ടറി കൂടിയായിരുന്നó വി. മുരളീധരന് ഇപ്പോള്‍ ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹാണ്. അദ്ദേഹത്തിന്റെ ഓര്‍മകളിലൂടെ; ”അന്ന് ബാങ്കില്‍ ചേപ്പാട് ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന സമയം. വൈകിട്ട് നാലോടെ കൊല്ലത്തു വന്നു ഉപാസന ആശുപത്രിയുടെ ആംബുലന്‍സില്‍ മരുന്നും രണ്ടു ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമായി പെരുമണില്‍ എത്തി.
ആ സമയത്തു താലൂക്ക് പ്രചാരക് കെ.സി. കണ്ണന്, കാര്യവാഹ് സി.കെ. ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനം നടക്കുകയായിരുന്നു. കുണ്ടറ, കൊല്ലം നഗരം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രക്ഷാപ്രവര്‍ത്തകരില്‍ കൂടുതലും. ദിവസവും രാവിലെ 7 മുതല്‍ രാത്രി 7 വരെ അവര്‍ സേവനസജ്ജരായിരുന്നു. അവസാനദിവസം വിആര്‍ആര്‍ കാന്റീനില്‍ സപ്ലൈയറായിരുന്ന സ്വാമിയുടെ മൃതദേഹവും കിട്ടിയതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. അങ്ങനെ ഏഴു ദിവസത്തെ തിരച്ചിലും സേവാപ്രവര്‍ത്തനവും അവസാനിച്ചു.
അന്നത്തെ ഡിവൈഎസ്പി കെ. മനോഹരനായിരുന്നു പോലീസ് സേനയുടെ ചുമതല. ചെറുമൂട് ബാബു, ഗോപന്, പെരുമണ്‍ ഉണ്ണി, മണിയന്, അര്‍ച്ചന അമ്മാവന്, ചെമ്മക്കാട് അനില്‍, വിക്രമന് എന്നിവര്‍ക്കൊപ്പം പ്രദേശത്ത് വള്ളത്തില്‍ ജോലി ചെയ്ത സ്വയംസേവകരും സേവനരംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: