മാനന്തവാടി: മാനന്തവാടിയില്‍ പേടിഎം വഴി തട്ടിപ്പ്. മാനന്തവാടി മുനിസിപ്പല്‍ ബസ്റ്റാന്റിന് സമീപത്തെ മാതാ ഹോട്ടല്‍ ഉടമ പി.ആര്.ഉണ്ണികൃഷ്ണന്‍നായര്‍ക്കാണ് പതിനായിരത്തി അറുനൂറ്റിമുപ്പൊത്തി ഒന്‍പത് രൂപ നഷ്ടമായത്. ഫെഡറല്‍ ബേങ്ക് മാനന്തവാടി ശാഖയില്‍ ഉണ്ണികൃഷ്ണന്റെ സ്വകാര്യ അക്കൗണ്ട് നമ്പറില്‍ നിന്നാണ് പണം പേടിഎം വഴിപിന്വലിക്കപ്പെട്ടത്.
പതിനഞ്ച് ദിവസത്തിനുള്ളില്‍ 32 തവണയായാണ് പണം തട്ടിയെടുത്തത്. ഉണ്ണികൃഷ്ണണന്റെ അക്കൗണ്ടില്‍ നിന്നും പണം പേടിഎം വഴി പണംപിന്വലിക്കപ്പെടുമ്പോള് യാതൊരു വിധ മെസേജുകളും മൊബൈല്‍ ഫോണിലേക്ക് വന്നതുമില്ല. ബേങ്ക്എക്കൗണ്ടും മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിറ്റുണ്ടെങ്കിലും പെടിഎം വഴിയുള്ള ഇടപാട് ഒഴികെയുള്ള മറ്റ്എല്ലാ ഇടപാടുകളുടെയും മെസേജുകള്‍ വന്നിട്ടുമുണ്ട.് കഴിഞ്ഞ ദിവസം ബേങ്കില്‍ പോയി ഉണ്ണികൃഷ്ണന്റെ പാസ് ബുക്കില്‍ എക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തപ്പോഴാണ് പേടിഎം. വഴി പണം നഷ്ടപ്പെട്ട വിവരം ഉപഭോക്താവ് അറിയുന്നത്.
നഷ്ടപ്പെട്ട പണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണികൃഷ്ണന് ബേങ്ക് അധികൃതര്‍ക്കും, മാനന്തവാടി പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: