അഗളി: അങ്കണവാടി വഴി വനവാസി കുഞ്ഞുങ്ങള്‍ക്ക് പുഴുവരിച്ച ഭക്ഷ്യധാന്യം വിതരണം ചെയ്ത അട്ടപ്പാടി സിഡിപിഒക്കും സൂപ്പര്‍വൈസര്‍ക്കുമെതിരെ നടപടി. പുതൂര്‍ ഗ്രാമപഞ്ചായത്ത് മൂലക്കൊമ്പ് അങ്കണവാടിയില്‍ പഴകിയതും, പുഴു അരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തുവെന്ന പ്രദേശവാസികളുടെയും ഗുണഭോക്താക്കളുടെയും പരാതിയിന്മേല് ഭക്ഷ്യ സുരക്ഷാ കമ്മീഷന് നടത്തിയ പരിശോധനയില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തി.
രണ്ടുമാസത്തിലൊരിക്കല്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കി വിതരണം ചെയ്യണമെന്ന് ഡയറക്ടറുടെ ഉത്തരവുള്ളപ്പോഴാണ് പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍ വനവാസി കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. സിഡിപിഒയുടെ അഴിമതിയും ക്രമക്കേടും സൂപ്പര്‍വൈസറുടെ അനാസ്ഥയുമാണ് ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടക്കാനും പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനും കാരണമായതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ അട്ടപ്പാടി സിഡിപിഒ, സൂപ്പര്‍വൈസര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: