സൂഫിസം എന്തോ മഹത്തരമായ സംഗതിയാണെന്ന തരത്തിലുള്ള വ്യാപക പ്രചരണം രാജ്യവ്യാപകമായുണ്ട്. സൂഫികളില്‍ തന്നെ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്ത് മുസ്ലീമാക്കാന്‍ പരിശ്രമിക്കുന്നവര്‍ ഏറെയുണ്ടായിട്ടുണ്ട്. ഇന്നും ഇക്കൂട്ടര്‍ പല പേരുകളില്‍, വേഷങ്ങളില്‍ സജീവമാണ്. ഹിന്ദുധര്‍മ്മത്തില്‍ നിന്ന് ഇസ്ലാമിലേക്കുള്ള ‘ഇടത്താവള’മായി പ്രവര്‍ത്തിച്ച നിരവധി സൂഫികളെ ചരിത്രത്തില്‍ കാണാനാകും.
ഇസ്ലാമിക ക്രൂരതകള്‍ പരിചയമുള്ള ഹിന്ദു ജനതയെപ്പോലും ഇസ്ലാമിക മതമൗലികവാദത്തെ ചെറുക്കുന്നുവെന്ന് ഭാവിച്ച് സൂഫികള്‍ മതം മാറ്റിയിരുന്നു. മതം മാറ്റുന്നതോ ക്രൂരതകള്‍ക്കെല്ലാം കാരണമായ മതസിദ്ധാന്തങ്ങളിലേയ്‌ക്കും ! മതകാര്യത്തില്‍ ബലാത്ക്കാരമില്ല തുടങ്ങി ഖുര്‍ ആന്‍ തന്നെ റദ്ദാക്കിയ ആയത്തുകള്‍ ഉദ്ധരിച്ചാണ് അവര്‍ പ്രചരണം നടത്തിയതും. ഇത്തരം വാചകത്തട്ടിപ്പുകള്‍ നടത്തിയാണ് സൂഫികള്‍ പലരേയും മതം മാറ്റിയിരുന്നത്. 1921 ലെ മാപ്പിള ലഹളയ്‌ക്ക് മുന്‍പും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതു വിശ്വസിച്ചവരാണ് ദുരിതത്തിലായത്. ഇതിനെയാണ് ‘അല്‍തഖിയ’ എന്നു പറയുന്നത്. ഹിന്ദു യോഗി-സന്യാസി-സിദ്ധന്മാരുടെ പെരുമാറ്റവും ജീവിതരീതിയും വേഷവിധാനവും ആചാരനിഷ്ഠയും സ്വീകരിച്ച് ‘റോബര്‍ട്ട് ഡി നോബിലി’യെന്ന കപട ക്രിസ്തീയ സന്യാസിയെപ്പോലെ അഭിനയിച്ചവരാണ് ഏറെപ്പേരും. ഇത്തരം സൂഫി ഫക്കീറുകളുടെ സ്വാധീനവലയത്തില്‍പ്പെട്ട് നിരവധി നിഷ്‌കളങ്കര്‍ ഇന്നും കബളിപ്പിക്കപ്പെടുന്നു. ഈ കപട നാണയങ്ങള്‍ക്കെതിരെയും നാം ജാഗ്രത പുലര്‍ത്തണം.
സൂഫിസത്തെ വിമര്‍ശിക്കുമ്പോള്‍ തന്നെ ഹിന്ദുക്കളെ ഇസ്ലാമീകരിക്കുന്നതില്‍ സൂഫി ഫക്കീറുകള്‍ വഹിച്ച പങ്കിനെപ്പറ്റി ‘സൂഫിസത്തിന്റെ വേരുകള്‍’ എന്ന പുസ്തകത്തില്‍ കെ.എ.ഖാദിര്‍ ഫൈസി (പേജ് നമ്പര്‍ 53-75 ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധന വിഭാഗമായ IPH പ്രസിദ്ധീകരിച്ചത്) സന്തോഷപൂര്‍വ്വം വിവരിക്കുന്നുണ്ട്. സൂഫികള്‍ ഭാരതത്തില്‍ വഹിച്ച പങ്ക് ഏത് വിധമെന്ന് ബോധ്യപ്പെടുത്താന്‍ ആ ഗ്രന്ഥം നമ്മെ സഹായിക്കും. നേരിട്ട് ഇസ്ലാം സ്വീകരിക്കാന്‍ മടിയുള്ളവരെ ഇസ്ലാമിലെത്തിക്കാനുള്ള കപട തന്ത്രമായി സൂഫിസം മാറിയ നിരവധി ചരിത്രങ്ങള്‍ ഭാരതത്തിന് പറയാനുണ്ട്. ഹിന്ദുക്കളെ ഇസ്ലാമിലേക്ക് വ്യാപകമായി മതപരിവര്‍ത്തനം ചെയ്യാന്‍ സൂഫികള്‍ സ്വീകരിച്ച ‘വിജയപ്രദമായ തന്ത്രങ്ങളെ ‘ക്കുറിച്ച് A History of Sufism എന്ന ഗ്രന്ഥത്തില്‍ Sayyid Attar Abbas Risvi വാചാലനാവുന്നുണ്ട്.
‘ആരാധനയ്‌ക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളു’ എന്നുള്ള സങ്കുചിതമായ ദൈവസിദ്ധാന്തമാണ് ഈമാനിലെ ഒന്നാമത്തെ കാര്യമായ തൗഹീദ്. ഇതിനെ ഏകദൈവ വിശ്വാസം എന്ന് പരിഭാഷപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുകയാണ് ഇസ്ലാമിക പ്രചാരകര്‍. തൗഹീദ് ഈശ്വരന്‍ ഏകനാണ് എന്ന് പ്രഖ്യാപിക്കുന്ന ഏകദൈവ സിദ്ധാന്തം മാത്രമല്ല. തൗഹീദ് ഏകദൈവ വിശ്വാസമാണെങ്കില്‍ ഏകദൈവ സിദ്ധാന്തത്തെ വിശ്വസിക്കുന്നവരെയെങ്കിലും ഉള്‍ക്കൊള്ളാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയേണ്ടതല്ലേ?
ജൂതന്മാര്‍ യഹോവ എന്ന ഏക ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. അല്ലാഹു അവര്‍ക്ക് രണ്ടു ഗ്രന്ഥങ്ങള്‍ കൊടുത്തുവെന്നും ഖുര്‍ആന്‍ പറയുന്നു. തൗറാത്തും സബൂറും. അവരെയെങ്കിലും ഇസ്ലാം അംഗീകരിക്കുമോ?എങ്കില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു തുടങ്ങുന്ന വാചകത്തില്‍ അല്ലാഹുവിന്റെ സ്ഥാനത്ത് യഹോവയേയോ വേദം പറയുന്ന ഏകേശ്വരനായ പരമേശ്വരനെയോ ചേര്‍ത്ത് ചൊല്ലാന്‍ അവര്‍ തയ്യാറാകുമോ? ശൈവരും വൈഷ്ണവരും ശാക്തരും ഒക്കെ ഏകദൈവ വിശ്വാസികളാണ്. ഇവരെയൊക്കെ തൗഹീദ് ഉള്‍ക്കൊള്ളുന്നവരായി അവര്‍ അംഗീകരിക്കുമോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം അല്ലാഹു എന്ന അറേബ്യന്‍ ദൈവമല്ലാതെ മറ്റൊന്നിനേയും അവര്‍ സ്വീകരിക്കില്ല. അള്ളാഹു എന്ന ദൈവത്തെ മാത്രമേ അവര്‍ അംഗീകരിക്കുകയുള്ളു എന്ന് മാത്രമല്ല ബാക്കിയുള്ള ദൈവസങ്കല്പങ്ങള്‍ പിശാചുക്കളാണെന്നും, സ്മരിക്കാന്‍ പോലും പാടില്ല എന്നുമാണ് ഇസ്ലാമിക പ്രബോധനം. അല്ലാഹു അല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കുന്നതോ അല്ലാഹുവിനൊപ്പം ആരാധനയില്‍ പങ്ക് ചേര്‍ക്കുന്നതോ പോലും അല്ലാഹു ഏറ്റവും വെറുക്കുന്ന ‘ശിര്‍ക്ക്’ എന്ന മഹാപാപമാണെന്ന് ഒന്നാമത്തെ ഈമാന്‍ കാര്യത്തില്‍ തന്നെ ഇസ്ലാം പഠിപ്പിക്കുന്നു (ഖുര്‍ആന്‍ 4:48). അങ്ങനെ ശിര്‍ക്ക് ചെയ്യുന്നവര്‍ അല്ലാഹുവിന്റെ കടുത്ത രോഷത്തിനിരയായ ‘മുശ്രിക്കുകള്‍’ ആകുന്നു. മുശ്രിക്കുകളെയും ഈമാന്‍ അംഗീകരിക്കാത്ത കാഫിറുകളേയും അല്ലാഹു വെറുക്കുന്നു. ഇവരെ ‘നികൃഷ്ടജീവികള്‍ ‘ എന്നാണ് പലവട്ടം ഖുര്‍ആനില്‍ വിശേഷിപ്പിക്കുന്നത് ! (ഖുര്‍ആന്‍ 8:55). ഇഹലോകത്തും പരലോകത്തും അല്ലാഹു മുശ്രിക്കുകളേയും കാഫിറുകളേയും ശിക്ഷിക്കുന്നു. (98 : 6, 4:14, 9 -:17 etc). അല്ലാഹുവല്ലാതെ മറ്റൊരാളെ ആരാധിക്കുകയോ ആരാധനയില്‍ അല്ലാഹുവിനോടൊപ്പം പങ്ക് ചേര്‍ക്കുകയോ ചെയ്താല്‍ ആരാധകരെ മാത്രമല്ല ആരാധനയ്‌ക്കു വിധേയമാകുന്ന ആരാധ്യനെയും (ഉദാഹരണം- യഹോവ, പരമേശ്വരന്‍, പരാശക്തി etc) നരകത്തിലെ ഇന്ധനങ്ങളാക്കും എന്നാണ് ഖുര്‍ആന്‍ (21:98) പറയുന്നത് ! ഇതൊക്കെ ദൈവവചനമായി വിശ്വസിക്കുന്നവര്‍ക്ക് എന്ത് സഹിഷ്ണുതയുണ്ടാവാനാണ് ? സെമിറ്റിക് മതക്കാരുടെ ഇത്തരം അസഹിഷ്ണുതാ സിദ്ധാന്തങ്ങളാണ് ലോകം മുഴുവന്‍ രക്തപ്പുഴയൊഴുകാന്‍ കാരണമാകുന്നത്. രാഷ്‌ട്രീയപരമായിട്ടുള്ള വെല്ലുവിളികള്‍ക്കെതിരെ ഗവേഷണം ചെയ്യുന്നവര്‍ക്ക് ഇസ്ലാമിന്റെ മതപരവും ദാര്‍ശനികവുമായ കടന്നാക്രമണത്തെക്കുറിച്ച് മനസിലാക്കണമെന്നില്ല.
ആതിര എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: