ലണ്ടന്‍: അടച്ചിട്ട സ്റ്റേഡിയം, സാമൂഹിക അകലം പാലിക്കണം, നിയമങ്ങളും രീതികളും വ്യത്യസ്തം. ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനങ്ങള്‍ ഉണരുമ്പോള്‍ ശ്രദ്ധിക്കാന്‍ പലതുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിന് വിന്‍ഡീസ് ടീം കഴിഞ്ഞ മാസം മാഞ്ചസ്റ്ററിലെത്തിയത് വാര്‍ത്തയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശക്തിപകരാന്‍ വിന്‍ഡീസിന്റെ ധീരമായ നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തി. ഇപ്പോള്‍ ആശ്വസിക്കാം… ക്രിക്കറ്റ് ലോകം ഇംഗ്ലണ്ട്-വിന്‍ഡീസ് മത്സരത്തിനായി സതാംപ്റ്റണിലേക്ക് ഉറ്റുനോക്കുന്നു. നാല് മാസത്തിനിടെ നടക്കുന്ന ആദ്യ ടെസ്റ്റിനായി.
സ്ഥിരംനായകന്‍ ജോ റൂട്ടിന് പകരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനെ നയിക്കും. ജെയ്സണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നായകന്. ഇരു ടീമുകളും മത്സരത്തിനായുള്ള ആദ്യ ഇലവനെ പ്രഖ്യാപിച്ച് കഴിഞ്ഞു. നല്കുന്ന പിന്തുണയ്ക്ക് നന്ദിയെന്നും മത്സരത്തിനായി കാത്തിരിക്കുന്നെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. കെമാര്‍ റോച്ച് നയിക്കുന്ന വിന്‍ഡീസ് ബൗളിങ് നിരയില്‍ നായകന് ജെയ്സണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കെമര്‍ ഹോള്‍ഡര്‍ എന്നിവര്‍ അണിനിരക്കും. മറുവശത്ത് നായകന് ബെന്‍ സ്റ്റോക്സിനൊപ്പം ജോസ് ബട്ലര്, ക്രിസ് വോക്സ്, റോറി ബേണ്‍സ്, ജോ ഡെന്‍ലി എന്നിവര്‍ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യും. ജോ റൂട്ടിന്റെ അഭാവം ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ നിഴലിച്ചേക്കും.
ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ് (നായകന്), ജെയിംസ് ആന്ഡേഴ്സണ്, ജോഫ്രെ ആര്‍ച്ചര്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്, സാക് ക്രോളി, ജോ ഡെന്‍ലി, ഒലി പോപ്, ഡോം സിബ്ലി, ക്രിസ് വോക്സ്, മാര്‍ക് വുഡ്.
വിന്‍ഡീസ് ടീം: ജെയ്സണ്‍ ഹോള്‍ഡര്‍ (നായകന്), ജെര്‍മി ബ്ലാക്വുഡ്, ക്രുമ ബോണര്‍, ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ഷമാര്‍ ബ്രുക്സ്, ജോണ്‍ ക്യാമ്പല്‍, റോസ്റ്റണ്‍ ചെയ്സ്, റകീം കോണ്‍വല്‍, ഷെയ്ന് ഡോറിച്ച്, ഷാനോണ്‍ ഗെബ്രിയേല്‍, കെമര്‍ ഹോള്‍ഡര്‍, ഷായ് ഹോപ്. അല്‍സാരി ജോസഫ്, റെയ്മോന്‍ റീഫര്‍, കെമര്‍ റോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: