ചെറുതോണി: മഴക്കാലമാരംഭിച്ചതോടെ കഞ്ഞിക്കുഴി ടൗണ്‍ വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയിലായി. ഇത് യാത്രക്കാരെയും വാഹന ഉടമകളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കഞ്ഞിക്കുഴി ടൗണില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തമൂലവും റോഡിന്റെ വീതികുറവു മൂലവും വാഹനവും യാത്രക്കാരും ബുദ്ധിമുട്ടിയാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. എല്ലാ വര്‍ഷവും ഓട ശുചിയാക്കുന്നതിന് പഞ്ചായത്ത് പണം വകയിരുത്തുന്നുണ്ടെങ്കിലും ഫലപ്രദമായി ശുചീകരണം നടത്താറില്ല. ഓടകളില്‍ മാലിന്യം നിറഞ്ഞതിനാലാണ് വെള്ളംറോഡിലൂടെ ഒഴുകുന്നത്. വലിയ മഴപെയ്യുമ്പോള്‍ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് ഒരു തരത്തിലും നടന്നുപോകാന്‍ കഴിയുകയില്ല. ടൗണ്‍ ശുചീകരണത്തിന് പഞ്ചായത്ത് അനുവദിക്കുന്ന തുക ചെലവഴിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സിബി ആറക്കാട്ടില് പറഞ്ഞു.
അതിനാല്‍ ടൗണിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്താഫീസ് പടിക്കല്‍ ധര്‍ണ ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: