തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ ഐടി വകുപ്പ് മുന്‍ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി പരിശോധന തുടരുകയാണ്. മാധ്യമ പ്രവര്‍ത്തകരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിലെ കെഎസ്ഐടിഎല്ലിനു കീഴില്‍ സ്പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന് ഓഫീസര്‍ ആയിരുന്നു സ്വപ്ന. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയതോടെ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. താത്കാലിക നിയമനത്തിലാണ് ഇവര്‍ ഐടി വകുപ്പില്‍ കയറിപ്പറ്റിയത്. ഐടി സെക്രട്ടറി ശിവശങ്കറുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.
സ്വപ്ന സുരേഷിന്റെ മുടവന്മുകളിലെ ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകനാണ് ഐടി സെക്രട്ടറിയെന്ന് ഫഌറ്റ് അസോസിയേഷന് ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. നരച്ച താടിയും മുടിയുമുള്ള ആളായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് അറിയാമായിരുന്നു. അടുത്തകാലത്ത് സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ വലിയ മാധ്യമശ്രദ്ധ ലഭിച്ചതോടെ ആണു ആള് ശിവശങ്കരന് ആണെന്ന് അറിഞ്ഞതെന്നും അയല്‍വാസികള്‍ പറഞ്ഞു.മദ്യപിച്ചു രാത്രി ഒന്നര മണിയോളം കഴിഞ്ഞ് പലപ്പോഴും വണ്ടിയിലേക്ക് എടുത്തുകൊണ്ടു പോകേണ്ട അവസ്ഥിയിലായിരുന്നു ശിവശങ്കര്‍. ഇതിന്റെ പേരില്‍ എന്തു കേസു കൊടുത്താലും പൊലീസിനെ വിളിച്ചു പരിഹരിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരിക്കല്‍ മ്യൂസിയം സര്‍ക്കിളിനെ വരെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും അയല്‍വാസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: