തൃശൂര്‍: കുന്നംകുളം നഗരസഭയുടെ കുറുക്കന് പാറയിലുള്ള ഗ്രീന്‍ പാര്‍ക്കില്‍ നിന്ന് 3.5 ടണ്‍ ചകിരി നാരുകള്‍ കയര്‍ ബോര്‍ഡിന് കൈമാറി. നഗരസഭയുടെ ഗ്രീന്‍ പാര്‍ക്കില്‍ ചകിരി ഡിഫൈബറിംഗ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കി ചകിരിയില്‍ നിന്ന് ഫൈബര്‍, ബേബി ഫൈബര്‍, കയര്‍പിത്ത് (ചകിരി പൊടി) എന്നിവ ഉല്പാദിപ്പിച്ച് വിതരണം ആരംഭിച്ചതിന്റെ ഭാഗമായാണിത്.
ഫൈബര്‍ നാരുകള്‍ കയര്‍ഫെഡ് വിവിധ കയര്‍ ചവുട്ടികള്‍ നിര്‍മ്മിക്കാനാണ് കൊണ്ടു പോവുന്നത്. നഗരസഭ ചെയര്‍പേര്‍സണ്‍ സീതരവീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചെയര്മാന് പി.എം. സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ മാരായ സുമ ഗംഗാധരന്, കെ.കെ. ആനന്ദന്, വാര്‍ഡ് കൗണ്‍സിലര്‍ വിദ്യരഞ്ജിത്, സെക്രട്ടറി ബി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: