തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കി ഉയര്‍ന്നു വന്നത് സരിത എസ്.നായര്‍ മുഖ്യപ്രതിയായ സോളാര്‍ അഴിമതിയെങ്കില്‍ ഇത്തവണ പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ ഉയരുന്നത് സ്വപ്‌ന സുരേഷ് എന്ന യുവതി പ്രതിയായ സ്വര്‍ണക്കടത്ത്. കേരളത്തിലെ യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി ഇതുവരെ കാണാത്ത തരത്തിലുള്ള സ്വര്‍ണക്കടത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്‌നയും മുന്‍ പിആര്‍ ഓഫിസര്‍ സരിത്തുമാണ് സ്വര്‍ണക്കടത്തിനു ചുക്കാന്‍ പിടിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇവര്‍ക്കു പിന്നില്‍ ഉന്നതരുടെ ഇടപെടല്‍ ഇതിനകം തെളിഞ്ഞിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസും വിഷയത്തില്‍ ഉള്‍പ്പെടുകയാണ്.
മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിലെ കെഎസ്‌ഐടിഎല്ലിനു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയതോടെ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. താത്കാലിക നിയമനത്തിലാണ് ഇവര്‍ ഐടി വകുപ്പില്‍ കയറിപ്പറ്റിയത്. ഐടി സെക്രട്ടറി ശിവശങ്കറുമായി ഇവര്‍ക്ക് അടടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിനു ശക്തി പകരുന്ന ചില ഫോട്ടോകള്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ ശിവശങ്കറിനൊപ്പം സ്വപ്നയെ കൂടാതെ മറ്റൊരു പ്രതി സരിത്തും ഉണ്ട്. അതേസമയം, സ്വര്‍ണ അടങ്ങിയ ബാഗേജ് കസ്റ്റംസ് പരിശോധിക്കുന്നതിനെ തടസപ്പെടുത്താനും അതു വിട്ടുനല്‍കാനും സമ്മര്‍ദം ചെലുത്തിയതില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രമുഖന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെ പേരാണ് വിഷയത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്‌ക്കായി തെരച്ചില്‍ തുടരുകയാണ്.
കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്‌ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്‌ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ഇവര്‍ ആര്‍ക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്‌നയ്‌ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: