കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ മുഖ്യപ്രതി സ്വപ്നയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ് സ്വപ്ന സുരേഷ്. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടു.
സ്വപ്നന സുരേഷ് മുഖ്യമന്ത്രിയുടേതടക്കം ഉന്നതരുടെ ഓഫീസുകളില്‍ കറങ്ങി നടക്കുന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന് പറഞ്ഞു. 17 സ്ത്രീകളെ ഉപയോഗിച്ച് എയര്‍ഇന്ത്യ ഉദ്യോഗസ്ഥനതിരെ വ്യാജരേഖ ചമച്ച കേസില്‍ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തയാളാണ് സ്വപ്ന സുരേഷ്. മുഖ്യമന്തിയുടെ കീഴിലുള്ള ഐടി വകുപ്പില്‍ മുഖ്യ ചുമതലയില്‍ ഈ കേസിലെ മുഖ്യപ്രതി എത്തിയതെങ്ങനെയെന്ന് പിണറായി വിജയന് വ്യക്തമാക്കണം. യാതൊരു യോഗ്യതയുമില്ലാതെ ഐ ടി വകുപ്പിലെ താക്കോല്‍ സ്ഥാനത്ത് ഇവരെ നിയമിച്ചത് എങ്ങിനെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണ്ടേതാണ്. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സ്വപ്നയക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ അവിഹിത സ്വാധീനം എന്തെന്ന് അന്വേഷിച്ച് കണ്ടെത്തണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സരിതയായിരുന്നെങ്കില്‍ ഇന്ന് സ്വപ്നയായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെയും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെയും മാഫിയാ സംഘങ്ങളുടെയും പിടിയിലാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: