കൊല്ലം: ഒന്നരവയസ്സുള്ള കുട്ടിക്കും അമ്മയും മകനും ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേര് വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ നാട്ടുകാരിയും. ഒന്നര വയസുള്ള അരിനല്ലൂര്കാരന് ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച ആളിന്റെ മകനാണ്. ഇവര്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്. കരുനാഗപ്പള്ളിക്കാരായ അമ്മയും മകനും ദമാമില്‍ നിന്നും എത്തിയവരാണ്.
കുവൈറ്റില്‍ നിന്നും 2 പേരും ഖത്തറില്‍ നിന്നും 2 പേരും ദമാംമില്‍ നിന്നും 2 പേരും ദുബായ്, മോസ്കോ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആള് വീതവുമാണ് എത്തിയത്. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി(26) മറ്റുരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. ദുബായില്‍ നിന്നും ജൂണ്‍ 21ന് എത്തിയ കൊല്ലം മൂതാക്കര സ്വദേശി(41), കുവൈറ്റില്‍ നിന്നും 25ന് എത്തിയ എടക്കുളങ്ങര തൊടിയൂര്‍ സ്വദേശി(47), ഖത്തറില്‍ നിന്നും 26ന് എത്തിയ മൈലക്കാട് കൊട്ടിയം സ്വദേശി(38), മോസ്കോയില്‍ നിന്നും 16ന് എത്തിയ നിലമേല്‍ സ്വദേശി(21), കുവൈറ്റില്‍ നിന്നും 30ന് എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി(40), ഖത്തറില്‍ നിന്നും 16ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനി(49), ദമാമില്‍ നിന്നും ജൂണ്‍ 11ന് എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി (27), മകന് (ര(രണ്ട്വയസ്സ്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കൊല്ലം കോര്‍പ്പറേഷനിലെ 54-ാം ഡിവിഷന് കണ്ടയ്ന്മെന്റ് സോണായി നിശ്ചയിച്ചിരുന്നത് മാറ്റം വരുത്തി 53-ാം ഡിവിഷനായ മുളങ്കാടകം എന്ന് ഭേദഗതി വരുത്തി കളക്ടര്‍ ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: