Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രധാനമന്ത്രി പദം ഒഴിയാതെ ഒലി; കസേരക്കായി പാളയത്തില്‍ പട; നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തമ്മില്‍ തല്ല്

കാഠ്മണ്ഡുവിലെ ബലുവാതറിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ച നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മറ്റി യോഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നത്. ഇന്ത്യക്കെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ) തള്ളിക്കളഞ്ഞു. അയല്‍രാജ്യവുമായുള്ള ബന്ധത്തെ പ്രധാനമന്ത്രിയുടെ പ്രസ്താവന നശിപ്പിക്കുമെന്ന് പ്രചണ്ഡ കുറ്റപ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 12:02 pm IST
in World

ന്യൂദല്‍ഹി: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപ്പെട്ട് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ഇന്ത്യക്കൊപ്പം നേപ്പാളിലെ രാഷ്‌ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് തെളിവ് നല്‍കണമെന്നും ഇല്ലെങ്കില്‍ രാജിവച്ചൊഴിയണമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കെ.പി ഒലിയെ രാജിവയ്‌പ്പിച്ച് പാര്‍ട്ടി വൈസ് ചെയര്‍മാനായ ബാംദേവ് ഗൗതമിനെ പ്രധാനമന്ത്രിയാക്കാനാണ് പാര്‍ട്ടി നേതാക്കളുടെ ശ്രമം.

കാഠ്മണ്ഡുവിലെ ബലുവാതറിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ച നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മറ്റി യോഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നത്. ഇന്ത്യക്കെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ) തള്ളിക്കളഞ്ഞു. അയല്‍രാജ്യവുമായുള്ള ബന്ധത്തെ പ്രധാനമന്ത്രിയുടെ പ്രസ്താവന നശിപ്പിക്കുമെന്ന് പ്രചണ്ഡ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ എംബസിയും നേപ്പാളിലെ ചില രാഷ്‌ട്രീയ നേതാക്കളും തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു പ്രധാനമന്ത്രി ഒലിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രചണ്ഡയ്‌ക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളായ മാധവ് കുമാര്‍ നേപ്പാള്‍, ഝലാനാഥ് ഖനല്‍, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ബാംദേവ് ഗൗതം, പാര്‍ട്ടി വക്താവ് നാരായണ്‍കാജി ശ്രേഷ്ട എന്നിവരും കെ.പി ഒലിക്കെതിരായി അണിനിരന്നതോടെ ഒലി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.

മുതിര്‍ന്ന നേതാവ് ബാംദേവ് ഗൗതമിനെ പ്രധാനമന്ത്രിയാക്കാമെന്ന് നേരത്തെ കെ.പി ഒലി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഈ വാക്ക് പാലിക്കാതെ വന്നതും പാര്‍ട്ടിയിലെ ഭിന്നതയ്‌ക്ക് പിന്നിലുണ്ടെന്നാണ് കാഠ്മണ്ഡുവിലെ മാധ്യമങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഏപ്രിലിലും ഒലിയോട് രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനെ മറികടക്കാനാണ് ദേശീയ വികാരം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ട് നേപ്പാളില്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതോടെ ജനങ്ങളുടെ ഇന്ത്യാ അനുകൂല മനോഭാവം ശക്തമാവുകയും ഒലി സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിന് പിന്നാലെ ചൈന നേപ്പാള്‍ ഗ്രാമങ്ങള്‍ കൈയേറിയ വാര്‍ത്തയും പുറത്തുവന്നു.

നയതന്ത്ര വിരുദ്ധവും രാഷ്‌ട്രീയ വിരുദ്ധവുമായ പ്രസ്താവനകളാണ് നേപ്പാള്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി നടത്തുന്നതെന്ന് യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം പൂര്‍ണ്ണമായും കെ.പി ഒലി തകര്‍ത്തു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനമോ പ്രധാനമന്ത്രി പദവിയോ ഒലി രാജിവെയ്‌ക്കണം. ഒരാള്‍ക്ക് ഒരു പദവി എന്നത് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടപ്പാക്കണം, പ്രചണ്ഡയെ അനുകൂലിക്കുന്ന നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഒലി യാതൊന്നും തന്നെ യോഗത്തില്‍ സംസാരിച്ചില്ലെന്നാണ് അറിവ്.

Tags: നേപ്പാള്‍കെ പി ശര്‍മ ഒലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് നരേന്ദ്ര മോദി

World

നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’യുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Football

സാഫ് കപ്പ് ഫുട്ബാള്‍: ഇന്ത്യ നേപ്പാളിനെ നേരിടും

World

നേപ്പാളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു; മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.