കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 28 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശത്ത് നിന്ന് വന്നവരും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാരും ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്ന് ജൂണ്‍ 16ന് ഷാര്‍ജയില്‍ നിന്നെത്തിയ 64 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 20ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് വന്ന 64 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22ന് ഷാര്‍ജയില്‍ നിന്ന് വന്ന 39 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 20ന് ദുബായില്‍ നിന്ന് വന്ന 31 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30ന് ദുബായില്‍ നിന്ന് വന്ന 23 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 20ന് ദുബായില്‍ നിന്ന് വന്ന 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25ന് ഖത്തറില്‍ നിന്ന് വന്ന 43 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25ന് ദുബായില്‍ നിന്ന് വന്ന 27 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 48 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും
ഇതരസംസ്ഥാനത്ത് നിന്നായി ജൂണ്‍ 28ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 51 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30ന് മംഗളൂരുവില്‍ നിന്ന് വന്ന 41 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 36 വയസുള്ള എന്മകജെ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 29ന് ബംഗളൂരുവില്‍ നിന്ന് വന്ന 47 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി,ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് വന്ന 40 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്ന് വന്ന 53 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 29ന് മംഗളൂരുവില്‍ നിന്ന് പിക്ക്വാനില് വന്ന മുളിയാര്‍ പഞ്ചായത്തിലെ 35, 30 വയസുള്ള സഹോദരങ്ങള്‍, മംഗളൂരുവില്‍ നിന്ന് ബൈക്കില്‍ വന്ന 22 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30ന് ബംഗളൂരുവില്‍ നിന്ന് വന്ന 43 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29ന് ബംഗളൂരുവില്‍ നിന്ന് വന്ന 34 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കും
സമ്പര്‍ക്കത്തിലൂടെ വോര്‍ക്കാടി പഞ്ചായത്തിലെ 13 വയസുള്ള ആണ്‍കുട്ടി, ജൂലൈ രണ്ടിന് എറണാകുളത്ത് നിന്ന് ടാക്സി കാറില്‍ വന്ന 24 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന 47 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന 44 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ഹോസങ്കടിയിലെ സ്വകാര്യ ലാബ് ടെക്നീഷ്യന്മാരായ 21 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, 21 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി, 26 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വീടുകളില്‍ 6902 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 328 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7230 പേരാണ്. പുതിയതായി 736 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 345 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 919 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 326 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: