Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഠപുസ്തക വിതരണം; സ്‌കൂള്‍ സഹ. സംഘം സെക്രട്ടറിമാര്‍ക്ക് ശിക്ഷ

ഈ വര്‍ഷം സംവിധാനമെല്ലാം മാറി. ഹബ്ബുകളില്‍ പാഠപുസ്തകം എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കുന്നത് കുടുംബശ്രീയെ ഏല്‍പ്പിച്ചു. അതുകൊണ്ടുതന്നെ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മൂന്നു മാസം വൈകിയാണ് പുസ്തകങ്ങള്‍ സ്‌കൂളിലെത്തുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 10:55 am IST
in Kerala

തളിപ്പറമ്പ്: പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം സ്‌കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷയാകുന്നു. കഴിഞ്ഞ വര്‍ഷം വരെ ജില്ല ഹബ്ബില്‍ നിന്ന് പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സഹകരണ സംഘത്തില്‍ എത്തിക്കുമായിരുന്നു. അതിനുള്ള വാഹന വാടക, കയറ്റിറക്കു കൂലി എന്നിവയും സര്‍ക്കാര്‍ സംവിധാനമായ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് വഹിച്ചത്.  

ഈ വര്‍ഷം സംവിധാനമെല്ലാം മാറി. ഹബ്ബുകളില്‍ പാഠപുസ്തകം എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കുന്നത് കുടുംബശ്രീയെ ഏല്‍പ്പിച്ചു. അതുകൊണ്ടുതന്നെ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മൂന്നു മാസം വൈകിയാണ് പുസ്തകങ്ങള്‍ സ്‌കൂളിലെത്തുന്നത്.  

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചിലും അതിനുള്ള സംവിധാനമുണ്ടായില്ല. അതിനിടെ, കൊറോണ വ്യാപനവും ലോക്ഡൗണുമായി.  

പുതിയ സംവിധാനമനുസരിച്ച് ഓരോ സംഘം സെക്രട്ടറിമാരും വാഹനവുമായി ജില്ലാ ഹബ്ബിലെത്തണം. വനിതകളായ സെക്രട്ടറിമാര്‍ക്ക് കിലോമീറ്ററുകള്‍ അകലെയുള്ള ഹബ്ബില്‍ പോയുള്ള പാഠപുസ്തകം കൈപ്പറ്റലില്‍ പ്രയാസമേറെയാണ്. വാഹനത്തിനുള്ള ചെലവ് ആരു വഹിക്കുമെന്നതില്‍ ഒരു അറിയിപ്പും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നിര്‍ദേശിച്ച ദിവസവും സമയത്തുമെടുത്തില്ലെങ്കില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള ഭീഷണി വേറെ.  

മിക്ക ജില്ലകളിലും വിതരണം ആരംഭിച്ച അന്നു മുതല്‍ രാത്രിയാണ് പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സഹകരണ സംഘങ്ങളിലെത്തുന്നത്. ചുമട്ട് തൊഴിലാളികളുള്ള സ്ഥലമാണെങ്കില്‍ സമയം വൈകിയതിനാല്‍ കൂലി ഇരട്ടി കൊടുക്കണം. ചുമട്ടുകാരില്ലെങ്കില്‍ സെക്രട്ടറി തന്നെ പുസ്തകമിറക്കി സുരക്ഷിതമായി മുറിയില്‍ സൂക്ഷിക്കണം.  

അടുത്ത ദിവസം മുതല്‍ തരംതിരിക്കുകയെന്ന യജ്ഞം ആരംഭിക്കുകയായി.  അധ്യാപകരും വിദ്യാര്‍ഥികളുമാണ് സ്‌കൂള്‍ സഹകരണ സംഘങ്ങളിലെ അംഗങ്ങളെന്നതിനാല്‍ മിക്ക സെക്രട്ടറിമാര്‍ക്കും ആരുടെയും സഹായം ലഭിക്കാനും വിഷമം. സഹകരണ സംഘത്തിനാണെങ്കില്‍ സൗജന്യ പുസ്തകം കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ സഹകരണ സംഘത്തിന്റെ പണമെടുത്ത് ചെലവഴിക്കാനും വകുപ്പില്ല. സംഘത്തിന്റെ വാര്‍ഷിക കണക്ക് സംസ്ഥാന സഹകരണ വകുപ്പ് ഓഡിറ്റ് ചെയ്യും. ഓഡിറ്റ് പ്രകാരം ലാഭത്തിലാണെങ്കില്‍ ബൈലോ അനുശാസിക്കുന്ന വിധത്തില്‍ സെക്രട്ടറിക്ക് ഓണറേറിയം എടുക്കാം. നഷ്ടമാണെങ്കില്‍ അതും ലഭിക്കില്ല. നഷ്ടം കാരണം പൂട്ടിപ്പോയ സ്‌കൂള്‍ സഹകരണ സംഘങ്ങളുടെ എണ്ണമേറെയാണ്.

എം.ആര്‍. മണിബാബു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.