ഇടുക്കി: ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 127 ആയി ഉയര്‍ന്നു. ഇതില്‍ 76 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 51 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 4 പേര് കോട്ടയം മെഡിക്കല്‍ കോളേജിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
1. ജൂണ്‍ 23ന് യുഎഇ യില്‍ നിന്നും കൊച്ചിയില്‍ എത്തിയ പാമ്പാടുംപാറ സ്വദേശിയായ 34കാരന്. നെടുങ്കണ്ടത്ത് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.
2 & 3. ജൂണ്‍ 21ന് ന്യൂദല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും മകനും (28 വയസ്, 5 വയസ്). കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ കാമാക്ഷിയില് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
4. ജൂണ്‍ 20ന് മുംബൈയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ മൂന്നാര്‍ പള്ളിവാസല്‍ സ്വദേശിനിയായ 63കാരന്. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ മൂന്നാറിലെത്തി കൊറോണ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
5. ജൂണ്‍ 18ന് പൂനയില്‍ പോയി വന്ന കുമാരമംഗലം സ്വദേശി 34കാരന്. പൂനയിലേക്ക് ചക്കയുമായി പോയ വാഹനത്തില്‍ ഡ്രൈവറോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് വാഴക്കുളത്ത് എത്തി. അവിടുന്ന് ഓട്ടോയില്‍ കുമാരമംഗലത്തു വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ഇയാള്‍ക്ക് പ്രദേശത്ത് പ്രൈമറി കോണ്ടാക്ട് ഉള്ളതായാണ് ലഭിക്കുന്ന വിവരം.
6. ജൂണ്‍ 26ന് മുംബൈയില്‍ നിന്നും എറണാകുളത്ത് ട്രെയിനിലെത്തിയ ഉപ്പുതറ ചീന്തലാര്‍ സ്വദേശിയായ 36 കാരന്. എറണാകുളത്തു നിന്ന് ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 4145 പേരാണ് നിരീക്ഷണത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: