ലഡാക്ക്: ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസം. നിയന്ത്രണരേഖയിലുടനീളം ചൈന നിത്യേന സൈനികരുടെ എണ്ണം കൂട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യയും കൂടുതല്‍ സൈനികരെ ലഡാക്കില്‍ വിന്യസിച്ചു.
ഇപ്പോള്‍ ശരാശരി 20,000 സൈനികര്‍ വീതമുള്ള നാലു ഡിവിഷനുകളെയാണ് നാം സജ്ജമാക്കിയത്. നേരത്തെ ഒരു ഡിവിഷന് മാത്രമേ ഉണ്ടായിരുന്നുള്ളു.ഏറ്റവും ഒടുവിലായി യുപിയില്‍ നിന്നുള്ള ഒരു ഡിവിഷനെക്കൂടി അവിടേക്ക് നിയോഗിച്ചു. ചൈനക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരായതിനാല് ഒരു വിട്ടുവീഴ്ചക്കും ഇന്ത്യ തയാറല്ല. ചൈനീസ് സൈന്യം ഗല്‍വാന്‍, പാങ്ങ്ഗോങ്ങ് മേഖലകളില്‍ നിന്ന് പിന്മാറാതെ സേനയെ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
ചര്‍ച്ചകളിലുണ്ടായ ധാരണ അവഗണിച്ച് ചൈന വീണ്ടും കടന്നുകയറുമെന്നും ഇന്ത്യ കരുതുന്നുണ്ട്. സി 17 ഗ്ലോബ് മാസ്റ്റര്‍ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം കൂടി ലഡാക്കില്‍ എത്തിയതോടെ വ്യോമസേനയുടെ കരുത്തും കൂടി. ടി 90 ടാങ്കുകള്‍ അടക്കമുള്ള ആയുധങ്ങളാണ് കരസേനയുടെ കുന്തമുന. 46 ടണ്‍ ഭാരമുള്ള ഇവ സൈനിക വിന്യാസത്തില്‍ നിര്‍ണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: