പത്തനാപുരം: കൊറോണക്കാലത്തും സൗന്ദര്യം കൊണ്ട് വിപണി കീഴടക്കുകയാണ് ഡ്രാഗണ്‍ഫ്രൂട്ട്. നിറത്തിലും രൂപത്തിലും ഏറെ പ്രത്യേകത നിറഞ്ഞ ഈ ഫലവര്‍ഗം കാഴ്ചക്കാര്‍ക്കും കൗതുകമാണ്. വളരെ അത്ഭുതകരമായ ഔഷധ ഗുണങ്ങളാണ് ഡ്രാഗണുളളത്.
ശരീരത്തിന്റെ രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുക, കൊളസ്റ്ററോള്‍ കുറയ്ക്കുക, കാന്‍സര്‍ തടയുക, പൊണ്ണത്തടി കുറയ്ക്കുക, തുടങ്ങി നിരവധി ഗുണങ്ങളാണ് പറയുന്നത്.
ഇതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഡ്രാഗണ്‍ നല്ല ഭക്ഷണമാണ്. ഹീമഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നതിനായും അടുത്തകാലത്ത് ഈ പഴം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വലിയരുചികരമൊന്നുമല്ലെങ്കിലും രോഗശമനി എന്ന നിലയിലാണ് ‘ഡ്രാഗണ്‍’ വിപണിയില്‍ താരമായി മാറിയത്.
സീസണ് ഫലവര്‍ഗ്ഗ മായതിനാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഒരുകിലോ ഡ്രാഗണ്‍ഫ്രൂട്ടിന് 200 മുതല്‍ 250 രൂപവരെണ് വില. ഒരെണ്ണം 400 ഗ്രാം വരെ തൂക്കം വരും. മജന്തയും, മഞ്ഞയും ഇടകലര്‍ന്നതിനാല്‍ കാഴ്ചയിലും സുന്ദരമാണ്. മലേഷ്യയാണ് സ്വദേശമെങ്കിലും കേരളത്തിലും വ്യാപകമായി ഡ്രാഗണ്‍ ക്യഷി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: