Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേട്

നെടുവത്തൂരിലെ പ്രമുഖ വിദ്യാലയത്തിന്റെ മാനേജരടക്കമുള്ളവരുടെ സ്ഥിരനിക്ഷേപത്തുക ബാങ്കില്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രാഞ്ച് മാനേജര്‍ നല്‍കിയ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ തങ്ങളുടെ നിക്ഷേപം ബാങ്കില്‍ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാണ് ഭരണസമിതിയെ സമീപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:20 am IST
inKollam

കൊട്ടാരക്കര: സിപിഐയുടെ നിയന്ത്രണത്തിലുള്ള നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്. സ്ഥിരനിക്ഷേപ തുക കാണാതെ വന്നതോടെ ബ്രാഞ്ച് മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

നെടുവത്തൂരിലെ പ്രമുഖ വിദ്യാലയത്തിന്റെ മാനേജരടക്കമുള്ളവരുടെ സ്ഥിരനിക്ഷേപത്തുക ബാങ്കില്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രാഞ്ച് മാനേജര്‍ നല്‍കിയ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ തങ്ങളുടെ നിക്ഷേപം ബാങ്കില്‍ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാണ് ഭരണസമിതിയെ സമീപിച്ചത്. പോലീസിലും വിജിലന്‍സിലും പരാതി നല്‍കുമെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ബാങ്കിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് രണ്ടു കോടി രൂപയുടെ ക്രമക്കേട് നടക്കുകയും രണ്ട് മാനേജര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നീട് രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്ന് തിരിച്ചടപ്പിച്ചു. ബാങ്കില്‍ നിന്നുതന്നെ വായ്‌പ അനുവദിച്ചാണ് ഈ തുക തിരിച്ചടപ്പിച്ചത്. മാനേജര്‍മാരെ തരംതാഴ്‌ത്തുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

സ്ഥിരനിക്ഷേപങ്ങള്‍ ജീവനക്കാര്‍ നേരിട്ടുപോയി ആളുകളില്‍ നിന്നും സ്വീകരിക്കുകയും നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ് ഇവിടുത്തെ രീതി. തുക വാങ്ങുന്നെങ്കിലും ഇത് ബാങ്ക് അക്കൗണ്ടില്‍ വരവുവയ്‌ക്കാറില്ല. നിക്ഷേപകന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും സമയാസമയങ്ങളില്‍ പലിശ കണക്കാക്കി തുക വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്തുവന്നിരുന്നതാണ്. ഭരണസമിതിയുടെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നതെന്നാണ് ആരോപണം. അതേ ഭരണസമിതിയിലുള്ളവരെ 2019 ജൂലൈയില്‍ നടന്ന ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐ നേതൃത്വം നിയോഗിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നിപ്പുണ്ടാവുകയും 120 പേര്‍ രാജിവയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം നിയോഗിച്ചവര്‍ വീണ്ടും ഭരണസമിതിയിലെത്തുകയും ക്രമക്കേട് തുടരുകയുമായിരുന്നു. 35 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ തട്ടിപ്പ് കണ്ടെത്തിയിട്ട് ഒന്നര ആഴ്ച പിന്നിട്ടിട്ടും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തില്ല. നോട്ടീസ് നല്‍കുക മാത്രമാണ് ഉണ്ടായത്.

മുന്‍ മാനേജര്‍ മരണപ്പെട്ടതിനാല്‍ ക്രമക്കേട് മുഴുവന്‍ മരണപ്പെട്ടയാള്‍ നടത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ബാങ്കില്‍ നടന്നുവരുന്ന ചിട്ടികളിലും വ്യാപക തട്ടിപ്പുണ്ടെന്നാണ് വകുപ്പുതല ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ജീവനക്കാരും ബോര്‍ഡ് മെംബര്‍മാരുമാണ് ബിനാമി പേരുകളില്‍ ചിട്ടികളില്‍ ചേരുന്നതില്‍ അധികവും. നറുക്കെടുപ്പില്‍ കൃത്രിമം കാട്ടി ആദ്യചിട്ടികള്‍ സ്വന്തമാക്കുകയും പിന്നീട് പണം അടയ്‌ക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. വായ്‌പയുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ബാങ്കിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും സഹകാരികളും കൊട്ടാരക്കര അസി. രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

Tags: അഴിമതിബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.