ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ പള്ളാത്തുരുത്തിയില്‍ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തിന് എംപി യെ ക്ഷണിക്കാതിരുന്നത് മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ലംഘനമെന്ന് എ.എം ആരിഫ് എംപി. മന്ത്രി ജി. സുധാകരനാണ് പാലം ഉദ്ഘാടനം ചെയ്തത്.
മന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം ആലപ്പുഴ നഗരസഭാദ്ധ്യക്ഷന്‍ പാലം ഉദ്ഘാടനം ചെയ്യാനെത്തിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് എംപിയുടെ വിമര്‍ശനം. മന്ത്രി ഉദ്ഘാടകനായ പരിപാടിയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത് മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് എംപി തുറന്നടിച്ചത് മറ്റൊരു വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.
അമൃത് പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 50% സംസ്ഥാന സര്‍ക്കാരിന്റെ 30% ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ 20% വിഹിതം കൂട്ടി ചേര്‍ത്താണ് നിര്‍വ്വഹണം നടത്തുന്നതെന്നും എംപി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: