തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുനരാരംഭിക്കാൻ തീരുമാനമായി. അപേക്ഷകർക്ക് parivaahan.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിച്ച് അവരവരുടെ സ്ഥലങ്ങളിലിരുന്ന് ടെസ്റ്റിൽ പങ്കെടുക്കാം.
അപേക്ഷിക്കുമ്പോൾ ആവശ്യമായ മെഡിക്കൽ, കാഴ്ച പരിശോധന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും അപ്ലോഡ് ചെയ്യണം. ഓൺലൈൻ ടെസ്റ്റിനായി അപേക്ഷിക്കുമ്പോൾ അപേക്ഷകന് സൗകര്യപ്രദമായ ദിവസവും തിരഞ്ഞെടുക്കാം. ടെസ്റ്റിനായി അനുവദിച്ച 30 മിനിറ്റ് സമയത്തിനുള്ളിൽ 50 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തിൽ 30 ശരിയുത്തരങ്ങളാണ് നൽകേണ്ടത്.
പാസായവർക്ക് സാരഥി സോഫ്റ്റ് വെയറിലൂടെ ലേണേഴ്സ് ലൈസൻസ് ഡൗൺലോഡ് ചെയ്തെടുക്കാം. ലേണേഴ്സ് പരീക്ഷയിൽ പരാജയപ്പെടുന്ന പക്ഷം ഓൺലൈനിലൂടെ റീ ടെസ്റ്റിനുള്ള ഫീസ് അടച്ച് മറ്റൊരു പരീക്ഷാ ദിവസം തിരഞ്ഞെടുക്കാം. പരീക്ഷാ സഹായി mvd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: