ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍നിന്ന് അക്രമം ഭയന്ന് രക്ഷപ്പെട്ട് അഭയം തേടി ദല്‍ഹിയിലെത്തിയ ഹിന്ദുക്കളെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഓപ്പണിങ് ബാറ്റ്സ്മാനുമായ ശിഖര്‍ ധവാന്. ഹിന്ദു അഭയാര്‍ത്ഥികള്‍ തമാസിക്കുന്ന ദല്‍ഹിയിലെ ക്യാംപില്‍ അപ്രതീക്ഷിത അതിഥിയായി എത്തുകയായിരുന്നു ധവാന്. ദല്‍ഹിയിലെ മജ്ലിസ് മെട്രോ സ്റ്റേഷനു സമീപമുള്ള അഭയാര്‍ഥി ക്യാംപിലാണ് ശനിയാഴ്ച ധവാന് സന്ദര്‍ശനം നടത്തിയത്. ക്യാംപിലെ അന്തേവാസികളുമായി ദീര്‍ഘനേരം സംസാരിച്ച ധവാന്, അവര്‍ക്കായി ബയോ ടോയ്ലറ്റുകളും ക്രിക്കറ്റ് കിറ്റുകളും വിതരണം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്ക് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളോടെ ആണു ധവാന് ക്യാംപിലെത്തിയത്.
അഭയാര്‍ഥി ക്യാംപിലെ വിഷമതകള്‍ ചോദിച്ചറിഞ്ഞ ധവാന് അവര്‍ക്കായി പോര്‍ട്ടബിള്‍ ബയോ ടോയ്ലറ്റുകള് വിതരണം ചെയ്തു. ക്യാംപിലെ കുട്ടികള്‍ക്ക് താരം ക്രിക്കറ്റ് കിറ്റുകളും സമ്മാനിച്ചു. ക്രിക്കറ്റ് കളിക്കാനും ഇഷ്ടമുള്ള മേഖല കണ്ടെത്തി അതില്‍ ശ്രദ്ധ ചെലുത്താനും ധവാന് കുട്ടികളെ ഉപദേശിച്ചു. ക്യാംപിലെ അംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ധവാന് ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: