കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ സ്ഥാപന നടത്തിപ്പുകാരന് പീഢിപ്പിച്ചതായി പരാതി. സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ട് മാറ്റി.
സ്ഥാപനത്തിന്റെ ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവാണ് ബാബു വര്‍ഗ്ഗീസ്. ഇടുക്കി സ്വദേശിയായ പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്കും ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും പരാതി അയച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന പീഢനങ്ങള്‍ പുറത്താകുന്നത്. ജൂണ്‍ 23ന് പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്കു അയച്ച പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2019 ഒക്ടോബര്‍ മുതല്‍ നടന്ന കൊടിയ പീഡനങ്ങളുടെ കഥകളാണ് ഇടുക്കി സ്വദേശിനിക്ക് നേരിടേണ്ടി വന്നത്.
മറ്റൊരു അഭയവുമില്ലാത്തിനാല്‍ 12 വര്‍ഷത്തോളമായി ഈ പെണ്‍കുട്ടി സാന്ത്വനം എന്ന അഭയകേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. സാന്ത്വനത്തിന്റെ ഡയറക്ടറായ ആനിയെ അന്തേവാസികള്‍ അമ്മയെന്നാണ് വിളിക്കുന്നത്. അമ്മയുടെ ഭര്‍ത്താവും സാന്ത്വനം ട്രസ്റ്റിന്റെ മെമ്പറുമായ ബാബു വര്‍ഗ്ഗീസിനെ പപ്പ എന്നുമാണ് അന്തേവാസികള്‍ വിളിക്കുന്നത്. ഇവരുടെ വീട്ടില്‍ വച്ച് ലൈംഗികച്ചുവയോടെ സംസാരിച്ച ബാബു അശ്ലീല വീഡിയോകള്‍ ബലമായി കാണിച്ചു.
സ്വയം ഭോഗം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ച ഇദ്ദേഹം, ഇല്ലെങ്കില്‍ ചെയ്യണമെന്നും ഇതിനായി സാന്ത്വനത്തിലെ മറ്റു അന്തേവാസികളായ പെണ്‍കുട്ടികളെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെയെല്ലാം എതിര്‍ത്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പപ്പാ കടന്നു പിടിക്കുകയും, ഉമ്മവയ്ക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ കടിക്കുകയും ചെയ്തു എന്നും മുഖ്യമന്ത്രിയ്ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും നല്കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.
രാത്രി തന്നെ വീട്ടില്‍ വച്ച് ഇദ്ദേഹം പിന്തുടര്ന്നു പല തവണ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറയുന്നു. ഇവിടെ നിന്നും രക്ഷപെട്ട പെണ്‍കുട്ടി അമ്മച്ചിയുടെ മുറിയില്‍ കയറി ഒളിച്ചിരുന്നാണ് പപ്പയുടെ പീഡനത്തില്‍ നിന്നും രക്ഷപെട്ടതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: