തിരുവനന്തപുരം: കെ എസ് ഇബിയുടെ സോളാർ പാനൽ സ്ഥാപിക്കാൻ കരാർ നൽകിയതിൽ അഴിമതി നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി സെക്രട്ടേറിയേറ്റ് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ജെ.ആർ. അനുരാജ് ഉദ്ഘാടനം ചെയ്തു.
കൊറോണയെ മറയാക്കി സർക്കാർ കൊള്ളയടിക്കുകയാണെന്ന് അനുരാജ് പറഞ്ഞു. കെ എസ് ഇ ബികരാറിൽ ആയിരം കോടിയുടെ അഴിമതിയാണ് നടന്നത്. കേരളത്തിലുളവർക്ക് പങ്കെടുക്കാനാകാതെ മാനദണ്ഡങ്ങൾ വച്ച് ടാറ്റാ ഗ്രൂപ്പിന് മറിച്ചു നൽകി. ഒരു കിലോവാട്ടിന് 48000 രൂപയ്‌ക്ക് കരാർ നൽകിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ വളരെ കുറവാണ്. ഇത് വഴി ആയിരം കോടിയോളം കൊള്ളയടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അനുരാജ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ജി. വിഷ്ണു , ജില്ലാ ജനറൽ സെക്രട്ടറി പാപ്പനം കോട് നന്ദു, ജില്ലാ സെക്രട്ടറി ആനന്ദ് , ശ്രീജിത്, സൂരജ്, തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: