പുൽപ്പള്ളി :പാതിരി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. തൃശ്ശൂർ കോലഴി ചെറിയേലി വീട്ടിൽ ദിലീപ് സി.എ. എന്നയാളെ രണ്ടുവർഷത്തിനുശേഷം പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിനുശേഷം കേരളത്തിൻറെ പല ഭാഗങ്ങളിലായി പല പേരുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ മുൻപ് പലവട്ടം പോലീസിൻറെ കയ്യിൽ നിന്നും വഴുതി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടി ഡിവൈഎസ്പി ശ്രീ ചന്ദ്രൻ നു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ പുൽപ്പള്ളി സിഐ കെ പി ബെന്നിയും എസ് ഐ അജീഷ് കുമാർ സിവിൽ പോലീസ് ഓഫീസർ മാരായ ആഷ്ലി, ടോണി സുരേഷ്, വിജേഷ് എന്നിവരാണ് മൂവാറ്റുപുഴയിൽ വേഷം മാറി ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
2012 പാലക്കാട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഇയാളെ പാലക്കാട് ജില്ലാ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: