മുള്ളേരിയ: കാറഡുക്ക പഞ്ചായത്തില്‍ ക്വാറന്റൈന് സംവിധാനമൊരുക്കുന്നതില്‍ ഇടതു വലതു മുന്നണി നേതൃത്വത്തിലുള്ള ഭരണസമിതി സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്. സുനില്‍ പറഞ്ഞു. ബിജെപി കാറഡുക്ക പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണത്തിനെതിരെ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും ധൂര്‍ത്തും കഴിവ്കേടുമാണ് നിലവിലെ ഭരണത്തില്‍ നടക്കുന്നത്. ക്വാറന്റൈനു വേണ്ടി പൂവക്കുന്നിലെ ബഡ്സ് സ്കൂള്‍ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അത് സൗകര്യമില്ലാതെ ഉപയോഗശൂന്യമാണ്. വെള്ളമോ ഭക്ഷണമോ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്ത് ക്വാറന്റൈന് സൗകര്യം കൊടുക്കാന്‍ പറ്റാത്തതുമൂലം ഇപ്പോള്‍ മുള്ളേരിയയിലെ ഒരു പ്രദേശം തന്നെ സീല്‍ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിന് ഉത്തരവാദികള്‍ ഭരണകൂടമാണ്.
ഭരിക്കാനറിയാത്ത പ്രസിഡന്റും, വൈസ് പ്രസിഡന്റും അറിവില്ലായ്മ മൂലം പഞ്ചായത്തിന്റെ ഒന്നര കോടി രൂപയാണ് നഷ്ടമായത്. ഇതുമൂലം വലിയ നഷ്ടമാണ് പഞ്ചായത്തിന് നേരിടേണ്ടിവരുന്നത്. ഇടതു വലതു മുന്നണി ഭരണത്തില്‍ മഴക്കാലം തുടങ്ങിയതോടെ നഗര ശുചീകരണം മുടങ്ങി. ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടരുന്നു. ബിജെപി തുടങ്ങിവെച്ച പൊതുശൗചാലയം ഇപ്പോള്‍ അടച്ചുപൂട്ടി. പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് താഴത്തു നിന്നും മുകളിലേക്ക് മാറ്റിയത് ജനങ്ങളെ വലിയ ദുരിതത്തിലാക്കിയെന്നും ബിജെപി ആരോപിച്ചു.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.വസന്ത അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ അംഗം ശിവകൃഷ്ണ ഭട്ട്, മണ്ഡലം സെക്രട്ടറി ഹരീഷ് ഗോസാഡ, പഞ്ചായത്ത് ഉപാധ്യക്ഷന്‍ പ്രശാന്ത് ഗൗരിയഡുക്ക, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.ജനനി, വിദ്യ, രേണുകാ ദേവി, ബാലകൃഷ്ണന്, ചന്തു മാസ്റ്റര്‍, മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.ാ പ്രസിഡന്റ് എം.ജനനി, വിദ്യ, രേണുകാ ദേവി, ബാലകൃഷ്ണന്, ചന്തു മാസ്റ്റര്‍, മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: