ദുബായ് :ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയുടെ ലൈസൻസുള്ള അമുസ്‌ലിം ആരാധനാലയങ്ങൾ തുറക്കുന്നു. കോവിഡ് നടപടിക്രമങ്ങളും മുൻകരുതൽ നടപടികളും കൈക്കൊണ്ട മായിരിക്കും തുറക്കുക.
ഓരോ മതത്തിന്റെയും സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി ഉചിതമായ സുരക്ഷാ പരിഹാരങ്ങൾ വികസിപ്പിക്കുക, ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ആരാധനാലയങ്ങളിലെ തൊഴിലാളികൾക്ക് സൗജന്യ കോവിഡ് -19 ടെസ്റ്റ് നടത്തുക എന്നിവ നിർബന്ധമാക്കിയിട്ടുണ്ടെന്ന് ലൈസൻസിംഗ് സിഇഒ ഡോ. ഒമർ അൽ മുത്തന്ന പറഞ്ഞു.
ദുബായിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഡിഎച്ച്എയും ചേർന്ന് മതപരമായ ആചാര- അനുഷ്ഠാനങ്ങളിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രവർത്തിക്കും. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പിനായി പാലിക്കേണ്ട പൊതു മാർഗ്ഗനിർദ്ദേശങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഒരു പട്ടിക അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: