തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പ് വികസിപ്പിച്ചെടുത്ത കയര്‍ റൂട്ട് ട്രെയിനര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. നിലമ്പൂര്‍ വനം ഡിവിഷന് ഓഫീസില്‍ നഗര വനത്തിനായി ഒരുക്കിയ അഞ്ച് സെന്റ് സ്ഥലത്ത് നെല്ലി നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. വനങ്ങളുടെ ചെറുമാതൃകകള്‍ നഗരങ്ങളില്‍ പുനസൃഷ്ടിക്കു നഗരവനം പദ്ധതിയുടെ ഉദ്ഘാടനവും കേരള വനം കായിക മേള സ്മരണിക പ്രകാശനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. പരിപാടിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായി. മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനില്‍പ്പാണ് വനസംരക്ഷണത്തിലൂടെ ലക്ഷ്യമിടുതെും ഇതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ടെും മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടിയ നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്രീസ് ഹാളും കെട്ടിടവും ടൂറിസവുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കുമെും മന്ത്രി അറിയിച്ചു. വേദിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ ആവശ്യപ്പെട്ട കുടുംബവനം പദ്ധതിക്ക് മന്ത്രി അനുമതി നല്കി. ഇതിനായി വനംവകുപ്പില്‍ നിന്നു സൗജന്യമായി തൈകള്‍ നല്‍കുമെും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഓരോ വര്‍ഷവും കോടിക്കണക്കിന് തൈകളാണ് വിതരണം ചെയ്യുത്. ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കുതിനാണ് ചകിരിച്ചോറില്‍ നിന്ന് പരിസ്ഥിതി സൗഹൃദമായ തൈക്കൂടകള്‍ നിര്‍മിച്ചത്. മരം വളരുതിനൊപ്പം തൈക്കൂടകള്‍ മണ്ണില്‍ ലയിക്കുമെതാണ് ഇതിന്റെ പ്രത്യേകതയെും മന്ത്രി വിശദീകരിച്ചു. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാല്‍ നഗരമധ്യത്തില്‍ പോലും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയ നഗരവനങ്ങള്‍ ഒരുക്കാനാകുമെും അദ്ദേഹം പറഞ്ഞു. കയര്‍ക്കൂട നിര്‍മാണത്തില്‍ പ്രത്യേക പങ്ക് വഹിച്ച മുന്‍ കിഴക്കന്‍ മേഖലാ വനമേധാവി ഷേയ്ഖ് ഹൈദര്‍ ഹുസൈന് ഐ.എഫ്.എസിനെ മൊമന്റോ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: