ന്യൂദല്‍ഹി : നെഹ്റു കുടുംബത്തിന് എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവെച്ച് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയ വകുപ്പിന്റെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നവംബറിലെ കേന്ദ്ര തീരുമാനത്തെ ശരിവെച്ചത്.
ഇതോടെ രാജ്യത്തെ ശക്തമായ സുരക്ഷാ സംവിധാനം പ്രധാനമന്ത്രിക്ക് മാത്രമാകാനാണ് സാധ്യത. പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും സുരക്ഷയൊരുക്കുന്നതിനായാണ് എസ്പിജി. നിലവില്‍ 3000 പേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
1958ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് എസ്പിജി രൂപീകരിച്ചത്. തുടര്‍ന്ന് നെഹ്റു കുടുംബത്തിലുള്ളവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് വി.പി. സിങ് അധികാരത്തില്‍ എത്തിയപ്പോള്‍ 1989ല്‍ രാജീവ് ഗാന്ധിയുടെ സുരക്ഷ എടുത്ത് മാറ്റി. 1991ല്‍ അദ്ദേഹരം കൊല്ലപ്പെട്ടതോടെ എസ്പിജി സുരക്ഷാ മാനദണ്ഡത്തില്‍ ഭേദഗതി വരുത്തി പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും 10 വര്‍ഷത്തേക്കെങ്കിലും സുരക്ഷ നല്കാന് തീരുമാനമെടുക്കുകയായിരുന്നു.
തുടര്‍ന്ന് 2003ല്‍ ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കാലാവധി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വിലയിരുത്തിയ ശേഷമാണ് നെഹ്റു കുടുംബത്തിന് നല്കി വന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
അതേസമയം എസ്പിജി സുരക്ഷ പിന്‍ലിച്ചതോടെ പ്രിയങ്ക വാദ്ര താമസം മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റ് അംഗമല്ലാതേയും എസ്പിജി സുരക്ഷയുമില്ലാതെ ഉപയോഗിച്ചിരുന്ന ദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് താമസം മാറുന്നത്.
കേന്ദ്ര ഭവന മന്ത്രാലയമാണ് ആഗസ്റ്റ് 30ന് മുമ്പായി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കൂടാതെ വാടക കുടിശികയായ 3.46 ലക്ഷം രൂപ അടയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. 1997ലാണ് പ്രിയങ്കയ്ക്ക് വീട് അനുവദിച്ചത്. എസ്പിജി സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കുന്നവര്‍ക്ക് ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഇളവ് ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: