Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാദേശിക സംരംഭകരെ തഴഞ്ഞു, എഡിബി വായ്‌പയെടുക്കും, കെഎസ്ഇബിയുടെ സോളാര്‍ പദ്ധതി 1000 കോടിയുടെ അഴിമതി-കെ.സുരേന്ദ്രന്‍

കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ രൂപ അധികം നല്‍കേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jul 3, 2020, 03:00 pm IST
in Kerala

കോട്ടയം: സംസ്ഥാനത്ത് പുരപ്പുറം സോളാര്‍ വൈദ്യുതി പദ്ധതിയുടെ മറവില്‍ 1000 കോടിയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോട്ടയം പ്രസ്സ് ക്ലബിൽ  നടന്ന മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സൗജന്യമായി സോളാര്‍ പ്ലാന്റ് സ്ഥാപിക്കും എന്ന് പറഞ്ഞ കെഎസ്ഇബി പദ്ധതി അട്ടിമറിച്ച് ടാറ്റയ്‌ക്ക് കോടികള്‍ കൊയ്യാന്‍ അവസരമുണ്ടാക്കുകയാണ്. മറ്റു കമ്പനികളെയും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള പ്രാദേശിക സംരംഭകരെയും  ഒഴിവാക്കാന്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ കര്‍ക്കശമാക്കി ടാറ്റയെ മാത്രം കരാറില്‍ ഉള്‍പ്പെടുത്തി. 

കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ രൂപ അധികം നല്‍കേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

35,000 രൂപയ്‌ക്ക് മറ്റു സംസ്ഥാനങ്ങളില്‍ കിട്ടുന്ന ഒരു കിലോവാട്ട് വൈദ്യുതിക്ക് കേരളത്തില്‍ 48,000 രൂപയാണ് വില. 150 മെഗാവാട്ടിന് 150 കോടിയിലേറെ രൂപ കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സൗര പദ്ധതിയില്‍ 25 വര്‍ഷത്തേക്കാണ് ഉപഭോക്താവും കെഎസ്ഇബിയും തമ്മിലുള്ള കരാറെങ്കില്‍ ടാറ്റയുമായി കെഎസ്ഇബി 2 വര്‍ഷത്തേക്ക് മാത്രമാണ് കരാറുണ്ടാക്കിയത്. എഡിബിയില്‍ നിന്നും വായ്‌പ്പയെടുത്താണ് കെഎസ്ഇബി ടാറ്റക്ക് പണം നല്‍കിയത്. രണ്ട് വര്‍ഷത്തിന് ശേഷം അറ്റകുറ്റപണികള്‍ ആര് നടത്തും എന്നും ഇന്‍ഷൂറന്‍സ് തുക ആര് അടയ്‌ക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കണം. 

ഇത്തരം ഭീമമായ നഷ്ടം ഉണ്ടാകുമ്പോള്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി ജനങ്ങളെ കൊള്ളയടിക്കും. കരാര്‍ നിയമങ്ങള്‍ മാറ്റി കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ പ്രോത്സാഹനത്തെ അട്ടിമറിക്കുകയാണ് സംസ്ഥാനമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ചെറുകിട കമ്പനികളെ ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് ടാറ്റക്ക് മുഴുവന്‍ കരാറും നല്‍കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. ഗുജറാത്ത് ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ അഞ്ഞൂറും അറുനൂറും കമ്പനികള്‍ ടെണ്ടറിന് എത്തിയപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് വന്നത്. 

കൂടുതല്‍ കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തിരുന്നെങ്കില്‍ വിലയിലും കുറവുണ്ടാകുമായിരുന്നു. നിക്ഷേപതുക വര്‍ദ്ധിപ്പിച്ച് കേരള കമ്പനികളെ ഒഴിവാക്കിയതത് വന്‍അഴിമതി ലക്ഷ്യമിട്ടാണ്. മറ്റുസംസ്ഥാനങ്ങളില്‍ എംഎസ്എംഇക്കായി മുന്‍ഗണന നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക സംരംഭകരെ ഒഴിവാക്കുകയാണ്. 40 ശതമാനം വരെ കേന്ദ്രം സബ്‌സിഡി പ്രഖ്യാപിച്ച സൗര 2 പദ്ധതിയും കേരളത്തില്‍ അട്ടിമറിച്ചു.  കൊവിഡ് കാലത്ത് ഉപഭോക്താക്കളെയും നാടിനെയും കൊള്ളയടിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിയെ ഉപയോഗിച്ച് നടത്തുന്ന അഴിമതിയുടെ പിന്നില്‍ മുഖ്യമന്ത്രി,വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി എന്നിവരാണ്. മുഖാമുഖത്തില്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ്. സനില്‍ കുമാര്‍, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യു എന്നിവരും പങ്കെടുത്തു.

കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള തുകയിലെ വ്യത്യാസം (1 കിലോവാട്ട്)

സംസ്ഥാനം           കരാര്‍ തുക         കരാര്‍ കാലാവധി

കേരളം-                 48,243                         2 വര്‍ഷം

ഗുജ്‌റാത്ത്-            42,362                          5 വര്‍ഷം

യുപി-                      38,000                        5 വര്‍ഷം

ഡല്‍ഹി-                32,400                        5 വര്‍ഷം

Tags: cpmകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.