ഇടുക്കി: ജില്ലയില്‍ എട്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം 13 പേരുടെ ഫലം നെഗറ്റീവായത് ജില്ലയ്ക്ക് ആശ്വാസമായി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍, മറ്റുള്ളവര്‍ വിദേശത്ത് നിന്നെത്തിയവരും. ജില്ലയിലാകെ 118 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 74 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 44 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര് കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്.
1. ജൂണ്‍ 29ന് ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശിയായ 43കാരന്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ എറണാകുളം കടവന്ത്രയില്‍ എത്തി കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂണ്‍ 29ന് ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ പീരുമേട് സ്വദേശിയായ 30കാരന്. എറണാകുളത്തു കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
3. ജൂണ്‍ 25ന് ജിദ്ദയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ബൈസണ്‍വാലി സ്വദേശിയായ 29കാരന്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
4. ജൂണ്‍ 20ന് ന്യൂദല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശിയായ 32കാരന്. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
5&6&7. ജൂണ്‍ 29ന് ന്യൂല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്. 75 കാരനായ അച്ഛനും 67 കാരിയായ അമ്മയും (കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്) 38 കാരിയായ പുത്രിയുമാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ തൊടുപുഴയില്‍ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
8. ബാംഗ്ലൂര്‍ പോയി വന്ന കോടിക്കുളം സ്വദേശിയായ ഡ്രൈവര്‍. പൈനാപ്പിള്‍ വില്പനക്ക് ജൂണ്‍ 11ന് വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ ബാംഗ്ലൂര്‍ പോയി 15ന് കോടികുളത്തെത്തി. ജൂണ്‍ 30ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുക്കുകയായിരുന്നു.
കൊറോണ മുക്തരായവര്‍
1. ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നുമെത്തി 18ന് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ 33കാരന്.
2. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നുമെത്തി 18 ന് സ്ഥിരീകരിച്ച വണ്ടന്മേട് സ്വദേശിയായ 37കാരന്.
3.ജൂണ്‍ 21 ന് സ്ഥിരീകരിച്ച രാജകുമാരി സ്വദേശിയായ 65കാരന്.
4, 5& 6. തമിഴ്നാട്ടില്‍ നിന്നുമെത്തി 21ന് സ്ഥിരീകരിച്ച മൂന്നാര്‍ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേര്. അമ്മ (33), എട്ടും ആറും വയസുള്ള 2 പെണ്‍കുട്ടികള്‍.
7. ജൂണ്‍ 9ന് തമിഴ്നാട്ടില്‍ നിന്നുമെത്തി 21ന് സ്ഥിരീകരിച്ച കുമളി സ്വദേശിയായ 52കാരന്.
8. ജൂണ്‍ 6ന് ബഹ്റൈനില്‍ നിന്നുമെത്തി 21ന് സ്ഥിരീകരിച്ച മാങ്കുളം സ്വദേശിനിയായ 23കാരന്.
9. ജൂണ്‍ 21ന് സ്ഥിരീകരിച്ച കട്ടപ്പനയിലെ ആശാ പ്രവര്‍ത്തകയായ 43കാരി.
10. ജൂണ്‍ 15ന് കുവൈറ്റില്‍ നിന്നുമെത്തി 22ന് സ്ഥിരീകരിച്ച ഇരട്ടയാര്‍ സ്വദേശിയായ 33കാരന്.
11. ജൂണ്‍ 10ന് കുവൈറ്റില്‍ നിന്നുമെത്തി 22ന് സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിയായ 52കാരന്.
12. ജൂണ്‍ 22ന് കട്ടപ്പന സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ച ആറ് വയസ്സുകാരന്.
13. ജൂണ്‍ 8ന് സൗദി അറേബ്യയില്‍ നിന്നുമെത്തി ജൂണ്‍ 13ന് സ്ഥിരീകരിച്ച വെള്ളിയാമറ്റം സ്വദേശിയായ 65കാരന്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിലാകെ 4396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ആകെ 10459 പേരുടെ സ്രവ സാമ്പിളാണ് പരിശോധനക്ക് അയച്ചത്. 409 പേരുടെ ഫലം ആണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ 326 പേരുടെ പരിശോധന ഫലം ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 94 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ക്ക് സംമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: