കോഴിക്കോട്: ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ പുതിയ സുഗന്ധവ്യഞ്ജന സംസ്കരണ സംവിധാനവും കീടനാശിനി വിശകലന ലബോറട്ടറിയും പ്രവര്‍ത്തനമാരംഭിച്ചു. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രി കള്‍ച്ചറല്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഹോര്‍ട്ടികള്‍ച്ചര്‍ സയന്‍സസ്) ഡോ.എ.കെ. സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്ന മേഖലയായി സുഗന്ധവ്യഞ്ജന സമ്പദ്വ്യവസ്ഥ വികസിച്ചു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍, ആഗോള ശക്തികേന്ദ്രമായി തുടരാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രം സുഗന്ധവിള ഗവേഷണ കേന്ദ്രത്തെ ഉറ്റുനോക്കുകയാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ വാണിജ്യപരമായ സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ അവയുടെ രോഗപ്രതിരോധ ഗുണങ്ങളെയും പോഷകതത്വങ്ങളെയും അടിസ്ഥാനമാക്കി പുതുമയേറിയ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഇതിനായി സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം നൂതന ഉല്‍പ്പന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഐഎസ്ആര്‍. ഡയറക്ടര്‍ ഡോ. സന്തോഷ് ജെ. ഈപ്പന് അദ്ധ്യക്ഷനായി. മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ സുഗന്ധവ്യഞ്ജന സംസ്കരണ സംവിധാനവും കീടനാശിനി വിശകലന ലബോറട്ടറിയും ഉദ്ഘാടനം ചെയ്തു. ഡോ. ആര്. രാമകുമാര്‍, ഡോ. ആര്. ദിനേശ്, ഡോ. കെ. അനീസ് എന്നിവര്‍ സംസാരിച്ചു.
സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പൈസസുമായി സഹകരിച്ച് കട്ടിപ്പാറയിലും ചക്കിട്ടപ്പാറയിലും ഓണ്‍ലൈന്‍ പഠനാവശ്യാര്‍ത്ഥം നാല് ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് സുഗന്ധവ്യഞ്ജന തൈലം അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍, പെഡല്‍ ഓപ്പറേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സര്, ഫേഷ്യല്‍ മാസ്കുകള്‍ എന്നിവയും ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്തു. ് അഞ്ച് സുഗന്ധവിള കര്‍ഷകരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: