തൃശൂര്‍: ഒരു ഗ്രാമത്തിന്റെ പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയാക്കുകയും അതോടൊപ്പം തനത് നാടന്‍ പശുക്കളെ സംരക്ഷിക്കുകയും അതു വഴി സ്വന്തം ഗ്രാമത്തെ നാടന്‍ പശുക്കളുടെ വിളനിലമാക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് എരുമപ്പെട്ടി വേലൂര്‍ പുലിയന്നൂരിലെ സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതികള്‍.
വേലൂര്‍ പുലിയന്നൂര്‍ സിന്റോയും ഭാര്യ ഡെല്‍ന തുടങ്ങിയവരാണ് വംശനാശ വക്കിലെത്തിയ നാടന്‍ പശുക്കളെ സംരക്ഷിക്കുകയും സംരക്ഷണ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിന്റെയും തന്നത് നാടനായ വില്വാദ്രി പശുവിനെയും കാസര്‍കോട് കുള്ളനെയുമാണ് സംരക്ഷിക്കുന്നത്.
ധവള വിപ്ലവത്തിനു ശേഷം ഇന്തോ സ്വിസ് ബ്രീഡുകളിലൂടെ അത്യൂല്‍പാദന ശേഷിയുള്ള ഇനങ്ങള്‍ ഗ്രാമങ്ങളിലെ തൊഴുത്തുകള്‍ കീഴടക്കിയപ്പോള്‍ ഗ്രാമത്തിന്റെ സംസ്ക്കാരത്തനിമയുള്ള തനത് പശുക്കളെ സംരക്ഷിക്കാന്‍ മറന്ന മലയാളിക്ക് മാതൃകയാകുകയാണിവര്‍. കേരളത്തിന്റെ ആരോഗ്യത്തിന് യോജിച്ച, നല്ല പാല് ചുരത്തിയിരുന്ന രോഗ പ്രതിരോധ ശേഷിയുള്ള നാടന്‍ പശുക്കളെ നഷ്ടമാകാതിരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സിന്റോ പറയുന്നു.
തിരുവില്വാമലയിലെ തനതിനം വില്വാദ്രി പശുക്കള്‍, നാലോളം വ്യത്യസ്ത നിറങ്ങളിലുണ്ടെങ്കിലും കഠിനമായ ചൂടിനെ അതിജീവിക്കാന്‍ സഹായിക്കുന്ന ഇളംതവിട്ട് നിറമാണ് ഭൂരിഭാഗം പശുക്കള്ക്കുമുള്ളത്. ഉയര്‍ന്ന് മുന്നോട്ട് വളര്‍ന്ന് വളയുന്ന കരുത്തുറ്റ മൂര്‍ച്ചയുള്ള കൊമ്പുകളും, രോമവളര്‍ച്ച കുറഞ്ഞ് മിനുസവും കനം കുറഞ്ഞതുമായ ത്വക്കും ഇവയുടെ മുഖ്യ ലക്ഷണമാണ്. കഠിനമായ പാറക്കെട്ടുകള്‍ കയറി മല കയറാന്‍ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, അടിവശം പരന്ന് പ്രതല വിസ്തീര്‍ണ്ണം കൂടിയ കുളമ്പുകളും, വനം, പാറക്കെട്ടുകള്‍ നിറഞ്ഞ് ഇടതൂര്‍ന്ന മലനിരകള്‍, ഭാരതപ്പുഴയുടെ ഫലഭൂയിഷ്ടമായ നദീതടം തുടങ്ങിയ മൂന്ന് വൈവിധ്യമാര്‍ന്ന ജൈവ പരിസ്ഥിതി വ്യൂഹങ്ങളുമായി ചുറ്റുപിണഞ്ഞ് രൂപപ്പെട്ട സ്വഭാവസവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് വില്വാദ്രി പശുക്കളെ മറ്റിനങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.
പുലിയന്നൂര്‍ ഗ്രാമത്തെ പച്ചപ്പിന്റെ തുരുത്താക്കുവാനുള്ള പ്രകൃതി സംരക്ഷണ ദൗത്യമേറ്റേടുത്ത് ചെറുബാല്യത്തില്‍ തന്നെ സിന്റോ മുന്‍പന്തിയിലുണ്ട്. കാന്‍സറിനെതിരെ പൊരുതുവാന്‍ പുലിയന്നൂര്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലും ലക്ഷ്മി തരൂവെച്ചുപിടിപ്പിച്ചത് സമൂഹത്തോടുള്ള പ്രതിബന്ധത ഒന്നു കൊണ്ടു മാത്രമാണ്.സിന്റോ-സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും ഡെല്‍ന- നീതിന്യായ വകുപ്പിലുമാണ് ജോലി ചെയ്യുന്നത്. കര്‍ഷകനായ പിതാവ് ജോസഫ്, മാതാവ് സിസിലി തുടങ്ങിയവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്. സമൂഹത്തില്‍ ഇന്ന് നിത്യക്കാഴ്ച്ചയായാ രോഗങ്ങള്‍ക്ക് ഔഷധ ഗുണമാര്‍ന്ന പാലും മറ്റുത്പന്നങ്ങളും അറുതി വരുത്തുന്നതിനാല്‍ പുലിയന്നൂര്‍ ഗ്രാമത്തില്‍ ഓരോ വീട്ടിലും നാടന്‍ പശുക്കള്‍ എന്ന കര്‍മ്മപദ്ധതിയാണ് ഈ സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നോട്ടു വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: