തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിലെ സ്വാധീനമുള്ള കക്ഷിയായിരുന്നു ജോസ് കെ. മാണി വിഭാഗമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയ രാഘവന്. ജോസ് കെ. മാണി വിഭാഗം ഇല്ലെങ്കില്‍ യുഡിഎഫ് ദുര്‍ബലമാകുമെന്ന സിപിഎം മുഖപത്രമായ ദേശാഭിമാനിയിലൂടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവന നടത്തിയിരുന്നു. ഇതിനെ വിജയരാഘവന് ശരിവെയ്ക്കുകയും ചെയ്തിരുന്നു.
ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള കക്ഷിയാണ്. യുഡിഎഫ് വിട്ട വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം ഇടത് മുന്നണി ആലോചിച്ച് തീരുമാനമെടുക്കും. തങ്ങളെ സമീപിച്ചതായി ജോസ് കെ. മാണി വിഭാഗം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചാല്‍ എല്‍ഡിഎഫ് ഐക്യത്തോടെ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വിജയരാഘവന് പ്രതികരിച്ചു.
അതേസമയം ഇടത് നേതാക്കളുടെ പ്രസ്താവനയില്‍ സന്തോഷമെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. ഇടതുമുന്നണിയുമായി നിലവില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി അറിയിച്ചു. യുഡിഎഫില്‍ നിന്ന് പുറത്തുപോയാലും യുപിഎയില്‍ തുടരും. എംപി സ്ഥാനം രാജിവെയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് എത്തിയാല്‍ അനുകൂലിക്കുന്ന വിധത്തിലാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ അവശനിലയിലായവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്നായിരുന്നു നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മുന്നണിപ്രവേശനത്തില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: