വളയം: റെയില്‍വേ ജീവനക്കാരന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ 80 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളള 20 പേരുടെ സ്രവ പരിശോധന നടത്തി. കോവിഡ് രോഗി വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കഴിഞ്ഞ ദിവസം മുടി വെട്ടിയിരുന്നു. ഇതേതുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പ് ആരോഗ്യവകുപ്പ് അധിക്യതര്‍ അടച്ചുപൂട്ടി. കടക്കാരനോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.
14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് രോഗം സ്ഥിരീകരിച്ച വ്യക്തി ജോലി സ്ഥലമായ മംഗളൂരുവിലേക്ക് പോയത്. 28 ദിവസം കഴിയണമെന്ന നിര്‍ദ്ദേശം ഇയാള്‍ ലംഘിച്ചതായി ആരോഗ്യവകുപ്പ് അധിക്യതര്‍ പറഞ്ഞു. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് തീരുമാനം. അദേഹത്തിന്റെ ഭാര്യ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന 40 പേരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
14 ദിവസത്തെ ക്വാറന്റൈന് ശേഷം വിമുക്തഭടന്‍ കൂടിയായ റെയില്‍വേ ജീവനക്കാരന്‍ 17 ന് കണ്ണൂര്‍ സൈനിക ക്യാന്റീനില്‍ എത്തിയിരുന്നു.
അവിടെ നിന്നാണ് കോവിഡ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. മംഗളൂരുവിലെ വെല്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട റെയില്‍വേ ജീവനക്കാരന്റെ പരിശോധന വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സമ്പര്‍ക്ക പട്ടികയുടെ വിവരങ്ങളും മറ്റും ഗ്രാമപഞ്ചായത്ത് അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: