കല്‍പ്പറ്റ: നെന്മേനി കൃഷി ഭവനില്‍ വ്യാജരേഖയുണ്ടാക്കി യഥാര്‍ത്ഥ കര്ഷകന് ലഭ്യമാകേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് കിസാന്‍ മോര്‍ച്ച ജില്ലാ കമ്മിറ്റി. ഇവര്‍ ഇതിന് മുമ്പ് ജോലി ചെയതിരുന്ന സ്ഥലങ്ങളിലും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുള്ളതായിട്ടാണറിയുന്നത്.
സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂല്‍പ്പുഴ കൃഷിഭവനിലും തരിശുഭൂമി കൃഷിയുടെ പേരില്‍ എഴുപതിനായിരത്തോളം രൂപ തട്ടിയെടുത്ത സംഭവമുണ്ടായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനന്തവാടിയില്‍ 84 ലക്ഷം രൂപയാണ് ഒരു ഓഫീസര്‍ തട്ടിയെടുത്തത്. ഇത്തരത്തില്‍ കര്‍ഷകരെ വഞ്ചിക്കുന്ന ഉദ്യാഗസ്ഥരെ സസ്പെന്ഷന് നല്കി പണം അടപ്പിച്ച് രക്ഷപ്പെടാന്‍ അവസരം ഒരുക്കി തിരിച്ചെടുത്ത് വീണ്ടും തട്ടിപ്പിന് അവസരം ഒരുക്കി കൊടുക്കുന്ന സമീപനമാണ് ഇടത്, വലത് ത്രിതല പഞ്ചായത്ത് സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ സ്വീകരിക്കുന്നത്. ഇത് കര്‍ഷകവഞ്ചനയാണ് ഇത്തരക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് മാതൃകാ പരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും കിസാന്‍ മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ആരോടരാമചന്ദ്രന്‍,ജനറല്‍ സെക്രട്ടറി ജി.കെ. മാധവന്,കെ. ശ്രീനിവാസന്,എം.ബി.നന്ദനന്‍, എടക്കണ്ടി വേണു,സി.ആര്. ഷാജി, കെ.എം. ഹരീന്ദ്രന്‍, ജയചന്ദ്രന് വാളേരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.കൃഷി അസിസ്റ്റന്റിനെ ജോലിയില്‍ നിന്നും പിരിച്ചു വിടണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: