പേരൂർക്കട: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് കലാപരിപാടികൾ സ്‌പോൺസർമാർ ഉണ്ടെങ്കിൽ മാത്രമേ നടത്താവൂവെന്നും പിരിവ് നടത്തി കലാപരിപാടികൾ നടത്തരുതെന്നുമുള്ള ബൈലാ ഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രൊഫഷണൽ നാടകപ്രവർത്തകർ ശ്രദ്ധക്ഷണിക്കൽ ധർണ നടത്തും.
ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മൂന്നു വർഷങ്ങളിൽേ പ്രകൃതിദുരന്തങ്ങളാലും മറ്റും ഉത്സവ സീസൺ നഷ്ടപ്പെട്ട കലാകാരന്മാർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്.
വരുംകാലം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കലാകാരന്മാർക്ക് ഈ ഭേദഗതി തീരുമാനം കൂടുതൽ ദുരിതങ്ങൾ സമ്മാനിക്കുമെന്നും തീരുമാനത്തിൽ നിന്ന് ബോർഡ് പിന്മാറണമെന്നും കൺവീനർ തിട്ടമംഗലം ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: