ന്യൂദല്‍ഹി:വാഹനാപകടത്തില്‍പ്പൈടുന്നവര്‍ക്ക് പണരഹിത ചികില്‍സ നല്കാന് കേന്ദ്ര റോഡ് ഗതാഗത–ദേശീയപാത മന്ത്രാലയം 2019 ലെ മോട്ടോര്‍ വാഹന നിയമത്തില്‍ വിഭാവന ചെയ്ത പ്രകാരം പദ്ധതി തയാറാക്കുന്നു. ഏറ്റവും ഗുരുതരമായ സമയത്ത് തന്നെ ഇരകള്‍ക്ക് ചികില്‍സ നല്‍കുന്നതിനാണ് ഇത്.ഇത് സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗതാഗതത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കത്തയച്ചു. ഈ മാസം 10നു മുമ്പ് പദ്ധതി സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന അപകട നിധി സ്വരൂപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 21,000 ലധികം ആശുപത്രികളുമായി രാജ്യത്താകമാനം വേരുകളുള്ള ദേശീയ ആരോഗ്യ അതോറിട്ടിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.
റോഡ് ഉപയോഗിക്കുന്ന രാജ്യത്തെ എല്ലാവരെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടു വരാനും ആലോചിക്കുന്നു. അപകടത്തില്‍പ്പെടുന്നവരുടെ ചികില്‍സയ്ക്കും പരുക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനും
അപകടത്തില്‍ മരിച്ചവുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിനും അപകട നിധി ഉപയോഗിക്കും. പണമടയ്ക്കാനുള്ള ശേഷി നോക്കാതെ തന്നെ അപകടത്തില്‍പ്പെട്ടവര്‍ക്ക് കൃത്യസമയത്ത് മെച്ചപ്പെട്ട ചികില്‍സ നല്കാനാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: