ഇരിട്ടി: ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ബ്ലാത്തൂരിലെ എക്സൈസ് ഡ്രൈവര്‍ സുനില്‍കുമാറിന്റെ മരണത്തിന് കാരണമായതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി. സുനിലിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. സുനില്‍കുമാറിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പടിയൂര്‍ കല്യാട് പഞ്ചായത്ത് കമ്മറ്റിയു പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിയേഷ് കുമാര്‍, എം. മനോജ്, രാജന് ബ്ലാത്തൂര്‍, ജോര്‍ജ്ജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പി.കെ. ബൈജിത് കുമാര്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: