തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതി പ്രകാരം 4500 കോടിരൂപ ചെലവില്‍ കെഎസ്ആര്‍ടിസിക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള കരാറും മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനവും കൂടുതല്‍ ദുരൂഹതയിലേക്ക്. മെയ് 8 മുതല്‍ 20 വരെ നടത്തിയ യുകെ യാത്രയിലെ സ്വിസ്സര്‍ലാന്‍ഡ് സന്ദര്‍ശനം സംശയ നിഴലില്‍. സ്വിസ്സര്‍ലെന്‍ഡ് ആസ്ഥാനമായ ഹെസ്സ് കമ്പനിക്ക് ഇലക്ട്രിക് ബസ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയത് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ ചോദ്യങ്ങള്‍ അവഗണിച്ച്. ധാരണ പത്രം ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 2019 ജൂണ്‍ 29 ലെ ഇ മൊബിലിറ്റ് എക്സ്പോ ഇവോള്‍വില്‍. ധനവിഭാഗം ഫയല്‍കണ്ടത് കരാര്‍ ഒപ്പിട്ടശേഷം. സാധ്യാതാ പഠനം നടത്തിയത് ധനവിഭാഗം വിയോജന കുറിപ്പ് എഴുതിയതിന് ശേഷമെന്നും തെളിവുകള്‍
ദുരൂഹ വഴികള്‍ ഇങ്ങനെ 2018 ല്‍ ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പ്
2017 ല്‍ വിഭാഗവനം ചെയ്ത പദ്ധതി 2018 ല്‍ ഹെസ്സിനെ ഏകപക്ഷീയമായി തെരരെഞ്ഞെടുത്തുവെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഫയലില്‍ കുറിച്ചു. എങ്ങനെയാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്നും എന്ത് നടപടികള്‍ വഴിയാണ് കമ്പനിയെ കണ്ടെത്തിയതെന്നും 2018 ജനുവരി 10ന് തയ്യാറാക്കിയ കുറുപ്പില്‍ ചോദിച്ചിട്ടുണ്ട്. അന്ന് പദ്ധതി മുന്നോട്ട് പോയില്ല. ആറ് മാസങ്ങള്‍ക്ക് ശേഷം പുതിയ ചീഫ് സെക്രട്ടറിയായി ടോംജോസ് അധികാരം ഏറ്റു.
വിദേശയാത്രയും ജൂണ്‍ 29 ലെ ‘ഇവോള്‍വും’
നിരവധി തവണ ഹെസ്സ് പ്രതിനിധികള്‍ സെക്രട്ടേറിയേറ്റില്‍ ഗതാഗത വകുപ്പുമായി ചര്‍ച്ചകള്‍നടത്തിയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഗതാഗത വകുപ്പിന്റെ യോഗ മിനിട്സ് വ്യക്തമാക്കുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ 2019 ജൂണ്‍ 29 മുതല്‍ കൊച്ചിയിലെ നടക്കുന്ന ഇ മൊബിലിറ്റ് എക്സ്പോ ഇവോള്‍വില്‍ കരാര്‍ ഒപ്പിടാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്സെക്രട്ടറിയും അടങ്ങുന്ന സംഘം 2019 മെയ് 14 ന് സ്വിസ്സര്‍ലാന്‍ഡില്‍ എത്തി. റീബിള്‍ഡ് കേരള, മസാലബോണ്ട് എന്നിവയുടെ മറവിലായിരുന്നു യാത്ര. അവിടെവച്ചാണ് കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 29 ന് കൊച്ചിയില്‍ നടന്ന ഇവോള്‍വ് മീറ്റില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഹെസ്സ് സിഇഒ അലക്‌സ് നായെഫ് ഇതുസംബന്ധിച്ച ധാരണാപത്രം കേരള ഓട്ടോ മൊബൈല്‍സ് (കെഎഎല്‍ )ചെയര്‍മാന്‍ കരമന ഹരിക്കു കൈമാറി.
കരാറില്‍ ഗുരുതര വീഴ്ചകള്‍
51 ശതമാനം ഹെസ്സിനും 49 ശതമാനം കെഎഎല്ലിനും ഷെയര്‍വരുന്ന തരത്തില്‍ ജോയിന്റ് വെഞ്ച്വര്‍ തയ്യാറാക്കി. ഒരുബസിന് ഒന്നരക്കോടിവച്ച് ആദ്യം 100 ബസുകള്‍ സംസ്ഥാനം വാങ്ങണം. ശേഷം 300, 800, 19000 വീതം ബസുകള്‍ കേരളത്തില്‍ നിര്‍മ്മിക്കും. കാരാര്‍ അനുസരിച്ച് ഹെസ്സിനാണ് കൂടുതല്‍ അധികാരം. അവര്‍ ഇവിടെ നിക്ഷേപം നടത്തുമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുമില്ല.
ധനവകുപ്പിന്റെ ‘ചെക്ക്’
2019 ജൂണ്‍ 29 ന് കൊച്ചിയിലെ ഇവോള്‍വ് മീറ്റില്‍ കരാര്‍ ഒപ്പിട്ടശേഷമാണ് കരാര്‍ സംബന്ധിച്ച ഫയല്‍ ധനകാര്യവകുപ്പില്‍ എത്തുന്നത്. കേരള ഓട്ടോ മൊബൈല്‍സിന് ധാരണാപത്രത്തില്‍ ഒപ്പിടാനാകില്ലെന്ന് ധനവകുപ്പ് സെക്രട്ടറി 2019 ആഗസ്ത് ഒമ്പതിന് ഫയലില്‍ കുറിച്ചു. ടെന്ററില്ലാതെ 3000 ബസുകള്‍ വാങ്ങാനാകില്ലെന്നും ഒന്നുമുതല്‍ ഒന്നരകോടിവരെ ചെലവ് എവിടന്ന് കണ്ടെത്തുമെന്നും ചോദിച്ചു. 3000 ബസും കേരളം കമ്പനിയില്‍ നിന്നും വാങ്ങണമെന്നാണ് കരാര്‍ പറയുന്നതെന്നും കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് കരാറില്‍ സൂചനയില്ലെന്നും കണ്ടെത്തി. മാത്രമല്ല ഇത്രയും വലിയ തുകയക്ക് ഫണ്ടില്ലെന്നും ഇക്കാര്യങ്ങളില്‍ കെഎഎല്‍ വ്യക്തവരുത്താതെ പദ്ധതി മുന്നോട്ടുപോകാനാകില്ലെന്നും വിയോജനകുറിപ്പെഴുതി.
തുടര്‍ന്ന് സാധ്യതാ പഠനം
ധന വകുപ്പ് വിയോജന കുറിപ്പ് എഴുതിയതിന് പിന്നാലെയാണ് 2019 ആഗസ്ത് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതം, ധനം, വ്യാവസായികം വകുപ്പുകളുടെ സെക്രട്ടറി തലയോഗം ചേരുന്നത്. സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും കാരര്‍ നിയവിരുദ്ധം ആണെന്നും സെക്രട്ടറിമാര്‍ വ്യക്തമാക്കിയതോടെ സാധ്യാതാ പഠനത്തിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ചുമതലപ്പെടുത്തി. ഈ യോഗത്തിലടക്കം ഹെസ്സിന്റെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
ഇവോള്‍വ് സംഘടിപ്പിച്ചതും പ്രൈസ് വാട്ടര്‍ ഹൗകൂപ്പേഴ്സ്
ഇ മൊബിലിറ്റ് എക്സ്പോ ഇവോള്‍വവിന്റെ മുഖ്യ സംഘടാകരായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്. മീറ്റിലേക്ക് കമ്പനികളെ ക്ഷണിച്ചതും രജിസ്ട്രേഷഷന്‍ അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതും ഇവര്‍ തന്നെ. വെബ്സൈറ്റില്‍ ഇപ്പോഴും ബന്ധപ്പെടാനുള്ള നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ വിലാസത്തില്‍ ആണ്. അന്ന് എക്സ്പോയുടെയും ഉദ്ഘാടന സെഷന്റെയും സ്പോണ്‍സറും ഇവരായിരുന്നു. ജൂണ്‍ 29 ന് ഒപ്പിട്ട കരാര്‍ ധനസെക്രട്ടറി തള്ളിയതോടെയാണ് സാധ്യതാ പഠനത്തിന് തീരുമാനിക്കുന്നത്. ലോക ചരിത്രത്തില്‍ തന്നെ വിദേശകമ്പനിയുമായി കരാര്‍ ഒപ്പിട്ടശേഷം സാധ്യതാ പഠനം നടത്തുന്നത് ആദ്യമായിരിക്കും. സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രണ്ടു വര്‍ഷത്തേക്കുള്ള നിരോധനം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെന്റര്‍ വിളിക്കാതെ കരാര്‍ നല്‍കിയത്. സത്യം കുഭകോണം, വിജയമല്യയുടെ നേതൃത്വത്തില്‍ നടന്ന് യുണൈറ്റഡ് സ്പിരിറ്റ് സ്‌കാം, നോക്കിയാ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറെന്നും ആരോപണം ഉണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സര്‍വ്വീസ്സ് (നിക്സി)യില്‍ അഗങ്ങളായവരെ തെരെഞ്ഞെടുക്കാന്‍ ടെന്‍ഡര്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നെക്സിയില്‍ നിന്നും കമ്പനിയെ തെരഞ്ഞെടുക്കുമ്പോള്‍ കാബിനറ്റ് കൂടി ആ വിവരം നെക്സിയെ അറിയിക്കണം. ഇതെല്ലാം തള്ളിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സുമായി സാധയതാപഠനത്തിന് കരാര്‍ ഒപ്പിട്ടത്.
കരാറിന് പിന്നില്‍ മലയാളി വനിത
സ്വിസ്സര്‍ലാന്റിലെ കന്റോണല്‍ കൗണ്‍സിലര്‍ സൂസന്‍ വോണ്‍ സൂരി എന്ന കോഴിക്കോട് സ്വദേശിനിയാണ് ഹെസ്സിന് വേണ്ടി കേരളത്തിലെ കരുക്കള്‍ നീക്കിയത്. ഇക്കാര്യം ഹെസ്സിന്റെ വെബ്സൈറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹെസ്സിന് വേണ്ട് സെക്രട്ടേറിയേറ്റിലെ മൂന്നിലധികം ചര്‍ച്ചകളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കൊച്ചിയില്‍ നടന്ന ഇവോള്‍വിലും സ്വദേശിയായ ഇവര്‍ നിറസാന്നിദ്ധ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: