വെള്ളറട: കൊല്ലയിൽ പഞ്ചായത്തിലെ കരട് വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കുക, അനധികൃതമായി കൂട്ടിചേർത്തവരെ നീക്കംചെയ്യുക, രാഷ്‌ട്രീയപ്രേരിതമായി ഒഴിവാക്കിയ അർഹതയുള്ളവരെ ഉൾപ്പെടുത്തുക, കൊറോണ ദുരിതകാലം ദുരുപയോഗപ്പെടുത്തി ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുക, ഉദ്യോഗസ്ഥ-ഭരണകക്ഷി അവിഹിത കൂട്ടുകെട്ടിന് പിന്നിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കൊല്ലയിൽ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽപ്രതിഷേധസമരം സംഘടിപ്പിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി അധ്യക്ഷൻ അമ്പലം അജയന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിൽ അംഗം മഞ്ചവിളാകം കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം കൊല്ലയിൽ അജിത്കുമാർ. ബിജെപി ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ നെടിയാംകോട് അജേഷ്, ബിജെപി മണ്ഡലം കമ്മറ്റിയംഗം മഞ്ചവിളാകം ഹരി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് തൃപ്പലവൂർ വിപിൻ, മെമ്പർമാരായ എസ്. ശശികല, എൽ.ആർ. ബിന്ദു, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരൻ നായർ, ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് അനി വേലപ്പൻ, പരക്കുന്നിൽ അനിൽ, ജി.എസ്. സനൂപ്, പനയംമൂല ഗോപൻ, കെ.സി. അനിൽ, ആർ. സജി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: