ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ച ടിക് ടോക് ആപ്പിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്ത്തഗി. ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് 59 ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് മുകുള്‍ രോഹ്ത്തഗി കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. രാജ്യ താത്പ്പര്യത്തിന് എതിരായി കോടതിയില്‍ ഹാജരാകില്ലെന്നാണ് രോഹ്ത്തഗി കമ്പനി അധികൃതര്‍ക്ക് മറുപടി നല്‍കിയത്.
രാജ്യ സുരക്ഷ കണക്കിലെടുത്ത് ടിക് ടോക്, എക്സെന്‍ഡര്‍, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ് തുടങ്ങി 59 ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
അതേസമയം ചൈനീസ് ആപ്പുകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാന്‍ അഡ്വ. പ്രശാന്ത് ഭൂഷണ് ഹാജരാകും. രാജ്യസുരക്ഷയുടെ പേരില്‍ ആപ്പ് നിരോധിച്ചത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പ്രശാന്ത് ഭൂഷണ് തന്റെ ഹര്‍ജിയില്‍ പറയുന്നത്. കോടിക്കണക്കിന് ഫോളേവേഴ്സ് ഉള്ള ആപ്പാണ് ടിക് ടോക്. എന്നിരുന്നാലും രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്കി ഈ ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റൈ തീരുമാനത്തെ നിരവധി രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. തീരുമാനം ആശങ്കയുണര്‍ത്തുന്നതാണെന്നാണ് ചൈന വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: