ന്യൂദല്‍ഹി: സോണിയ അധ്യക്ഷയും രാഹുല്‍ ട്രസ്റ്റിയുമായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും വിദേശ സംഘടനകളില്‍ നിന്നടക്കം വന്‍തോതില്‍ സംഭാവന സ്വീകരിച്ചു. 2011-2012ല്‍ ഈ സംഘടന വാങ്ങിയത് 23 കോടിയുടെ സംഭാവനകളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഇവര്‍ക്ക് സംഭാവന നല്കിയ വിദേശ സംഘടനകളില്‍ ഒന്നു മാത്രം. ബ്രിട്ടന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും ട്രസ്റ്റിന് വന്‍തോതില്‍ പണം നല്‍കിയിട്ടുണ്ട്.
അമേരിക്കയില്‍ 49 ദശലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയതിന് പത്തു വര്‍ഷം തടവു ശിക്ഷ ലഭിച്ച ശ്രീധര്‍ പൊട്ടരശ് എന്നയാളുടെ സംഘടനയില്‍ നിന്നും 2013ല്‍ ട്രസ്റ്റ് 12 ലക്ഷം വാങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇയാള്‍ക്ക് സാമ്പത്തിക തട്ടിപ്പിന് പേരു കേട്ട ബില്‍ ക്ലിന്റണ് ഫൗണ്ടേഷനുമായും അടുത്ത ബന്ധമുണ്ട്.
യുപിഎ ഭരിക്കുന്ന സമയത്ത് നിരവധി വന്‍കിട സ്വകാര്യ കമ്പനികളും രാജീവ് ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റിനും പണം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളൊന്നും വെറുതേ വലിയ തുകകള്‍ സംഭാവന നല്‍കില്ല. സോണിയ അടക്കമുള്ള ഭരണകര്‍ത്താക്കളെ കണ്ടിട്ടു തന്നെയോ അവരുടെ സ്വാധീനം മൂലമോ ആകാമിത്.
ഫൗണ്ടേഷന് സംഭാവന നല്കിയ വന്‍കിട സ്വകാര്യ കമ്പനികളില്‍ ഒന്നാണ് യുണിടെക്. ടു ജി സ്പെക്ട്രം കേസില്‍ ആരോപണം നേരിട്ട ഈ കമ്പനിയില്‍ നിന്ന് രാഹുല്‍ 2010ല്‍ 6.80 കോടി രൂപ വിലമതിക്കുന്ന രണ്ട് വസ്തു വാങ്ങിയിരുന്നു. ഈ കമ്പനി 2007ല്‍ രാജീവ് ഫൗണ്ടേഷന് വലിയ തോതില്‍ സംഭാവന നല്കി.
2008ല്‍ ഈ കമ്പനിയുടെ ഉപസ്ഥാപനമായ യുണിടെക് വയര്‍ലെസ് എന്ന കമ്പനിക്ക് ഇന്ത്യയിലൊട്ടാകെ ലൈസന്‍സും നല്കി. 1658 കോടി രൂപയ്ക്കാണ് ഇവര്‍ക്ക് ലൈസന്‍സ് ലഭിച്ചത്. സംഭാവന നല്കിയതും അതേത്തുടര്‍ന്ന് ലൈസന്‍സ് ലഭിച്ചതും തമ്മില്‍ കൃത്യമായ ബന്ധമുണ്ടെന്നുറപ്പ്.
സോണിയ അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയില്‍ നിന്ന് മാത്രമല്ല പല രാജ്യങ്ങളില്‍ നിന്നും ദുരൂഹ പശ്ചാത്തലമുള്ള സംഘടനകളില്‍ നിന്നും വന്‍തോതില്‍ സംഭാവന സ്വീരിച്ചിരുന്നു. അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, യൂറോപ്യന്‍ യൂണിയന് തുടങ്ങിയവരില്‍ നിന്നൊക്കെ പണം വാങ്ങി. രാജ്യസുരക്ഷ, രാജ്യത്തിന്റെ പരമാധികാരം തുടങ്ങിയവ പരിഗണിച്ചാല്‍ ചൈനയില്‍ നിന്നു മാ്രതമല്ല ഈ രാജ്യങ്ങളില്‍ നിന്ന് സംഭാവന വാങ്ങുന്നതും ശരിയല്ല. പ്രത്യേകിച്ച് സംഘടനയുടെ അംഗങ്ങള്‍ രാജ്യം തന്നെ ഭരിക്കുമ്പോള്‍. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതും നടന്നത്.
ജര്‍മന്‍ സംഘടനയായ ഫ്രൈഡ്റിച്ച് നൗമാന്‍ സ്റ്റിഫ്ടങ് എന്നതടക്കം ദുരൂഹതയുള്ള സംഘടനകളില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം വാങ്ങി. ഫൗണ്ടേഷന് പണം നല്‍കിയവരുടെ പട്ടികയില്‍ ഇവരെല്ലാമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: