Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വ്യാപനം ഏഴാം മാസത്തിലേക്ക്; ആറു മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 5.08 ലക്ഷം പേര്‍ക്ക്; വൈറസ് ഉത്ഭവം അന്വേഷിച്ച് ഡബ്ല്യുഎച്ച്ഒ; വിദഗ്ധ സംഘം ചൈനയിലേക്ക്

കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ചും മനുഷ്യനിലേക്ക് വൈറസ് എത്തിയതെങ്ങനെയെന്നും പഠിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധ സംഘത്തെ അടുത്തയാഴ്ച ചൈനയിലേക്ക് അയയ്‌ക്കുമെന്നും ഗെബ്രിയേസസ് പറഞ്ഞു. ഇതുവരെ 1.05 കോടി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 5.08 ലക്ഷം പേര്‍ക്ക്. 56.9 ലക്ഷം പേര്‍ രോഗമുക്തരായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 11:54 am IST
in World

ജനീവ: കൊറോണ മഹാമാരി വ്യാപനം തുടങ്ങി ഏഴാം മാസത്തിലേക്ക് കടന്നിട്ടും കടിഞ്ഞാണിടാനാകാതെ ലോകം. ചൈനയില്‍ അജ്ഞാത വൈറസ് മനുഷ്യനെ ബാധിക്കുന്നുവെന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിട്ട് ആറു മാസം പിന്നിട്ടതായി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. എന്നാല്‍, വ്യാപനം അടുത്തൊന്നും അവസാനിക്കില്ലെന്നും പല രാജ്യങ്ങളിലും സ്ഥിതി കൂടുതല്‍ വഷളായതായും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ചും മനുഷ്യനിലേക്ക് വൈറസ് എത്തിയതെങ്ങനെയെന്നും പഠിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധ സംഘത്തെ അടുത്തയാഴ്ച ചൈനയിലേക്ക് അയയ്‌ക്കുമെന്നും ഗെബ്രിയേസസ് പറഞ്ഞു. ഇതുവരെ 1.05 കോടി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 5.08 ലക്ഷം പേര്‍ക്ക്. 56.9 ലക്ഷം പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 26.8 ലക്ഷം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും പുതിയ രോഗികളുടെ എണ്ണം അമേരിക്കയില്‍ നാല്‍പ്പതിനായിരം കടന്നു. 41,586 പേര്‍ക്ക് 24 മണിക്കൂറില്‍ വൈറസ് ബാധ കണ്ടെത്തി. ആകെ 1.28 ലക്ഷം പേര്‍ മരിച്ചു. 11.2 ലക്ഷം പേര്‍ രോഗമുക്തരായി. 36 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുന്നു. ലോക്ഡൗണിന് ഇളവ് പ്രഖ്യാപിക്കാനുള്ള തീരുമാനം പതിനാറോളം സംസ്ഥാനങ്ങള്‍ വേണ്ടെന്നുവച്ചു. ന്യൂയോര്‍ക്കിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കണോയെന്നതില്‍ പുനര്‍ചിന്തനം നടത്തുമെന്ന് ഗവര്‍ണര്‍ ആന്റണി ഫൗസി അറിയിച്ചു.

ബ്രസീലില്‍ 25,234 പേര്‍ക്കു കൂടി കൊറോണ കണ്ടെത്തി. ഇതോടെ ആകെ രോഗികള്‍ 13.7 ലക്ഷമായി. 727 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടു. ആകെ മരണം 58,385 ആയി. 7.57 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തരായി. 8318 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 2021ലെ ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍ ഉച്ചകോടി ഓണ്‍ലൈനിലൂടെയാക്കുമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നവംബറില്‍ ഓക്‌ലന്‍ഡില്‍ നടക്കാനിരുന്ന ഉച്ചകോടിയാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്.

ലോകത്തെ വൈറസ് വ്യാപനത്തിന്റെ വിവരങ്ങള്‍ രാജ്യം, വൈറസ് ബാധിതര്‍, മരണം ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍. റഷ്യ-6,47,849 (9,320), ബ്രിട്ടന്‍-3,11,965 (43,575), സ്‌പെയ്ന്‍- 2,96,050(28,346), പെറു-2,82,365 (9,504), ചിലി-2,75,999 (5,575), ഇറ്റലി-2,40,436 (34,744), ഇറാന്‍-2,27,662 (10,817), മെക്‌സിക്കോ-2,20,657 (27,121).

Tags: ലോകാരോഗ്യ സംഘടനchinaകൊറോണcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.