കാഞ്ഞാര്‍: കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും അതൊന്നും പരിഗണിക്കാതെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് വിദൂരസ്ഥലങ്ങളില്‍ നിന്നും നിരവധി പേര് എത്തുന്നു.
കഴിഞ്ഞ ദിവസം നൂറോളം പേരാണ് ഇവിടം സന്ദര്‍ശിച്ചത്. പലരുംബൈക്കുകളിലും ചെറുവാഹനങ്ങളിലുമാണ് എത്തുന്നത.് പ്രദേശത്ത് വന്നിറങ്ങുന്നവര്‍ സമൂഹിക അകലം പാലിക്കാതെയാണ് പെരുമാറുന്നത്. മുഖാവരണങ്ങളും മറ്റ് സുരക്ഷാ സംവിധാനവും ഉപയോഗിക്കാതെയാണ് അന്യ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ഇവിടെ കറങ്ങി നടക്കുന്നത്, ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഞായറാഴ്ച ഉണ്ടായിരുന്ന സമ്പൂര്‍ണ ലോക് ഡൗണ്‍ പിന്‍വലിച്ചത് ഇത്തരക്കാര്‍ക്ക് ഏറെ സൗകര്യമായി.മിക്ക ദിവസങ്ങളിലും കമിതാക്കളായ ചെറുസംഘങ്ങളും ഇവിടെ എത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ പോലീസിനും കാര്യക്ഷമമായി ഇടപെടുവാന്‍ കഴിയുന്നില്ല. ഇന്നലെ ഉച്ചയോടെ മുഖാവരണം ധരിക്കാതെ ഇലവീഴാപൂഞ്ചിറയില്‍ നിന്നും കാഞ്ഞാര്‍ ഭാഗത്തേക്ക് വന്ന 6 യുവാക്കള്‍ക്ക് എതിരെ കാഞ്ഞാര്‍ പോലീസ് കേസെടുത്തു. ദിവസേന കൊറോണ രോഗികളുടെ എണ്ണം കൂടി വരുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ എത്തുന്ന സംഘങ്ങള്‍ നാട്ടുകാര്‍ക്കും പോലീസിനും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: