നെടുങ്കണ്ടം: തോവാള മന്നാക്കുടിയില്‍ നിന്നും 25 ലിറ്റര്‍ ചാരായവും 360 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി.
ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസും ഇടുക്കി എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ മന്നാക്കുടി – എന്‍ക്രോച്ച്മെന്റ് കരയില്‍ വഞ്ചികപ്പാറയില്‍ വീട്ടില്‍ ഹൈദ്രോസ് (61)എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ചാരായവും കോടയും കണ്ടെത്തിയത്. വാറ്റിയെടുത്ത ചാരായം ഓര്‍ഡര്‍ ചെയ്തവര്‍ക്ക് നല്‍കാനായി 3 കന്നാസുകളിലാക്കി വച്ചിരിക്കുകയായിരുന്നു. 220 ലിറ്റര്‍ കോട ബാരലിലാക്കി കുഴിച്ചിട്ട ശേഷം മുകളില്‍ ചേമ്പ് നട്ടിരിക്കുകയായിരുന്നു. ബാക്കി കോട മുറിയില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്.
എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപെട്ടു. പരിസരവാസികള്‍ക്ക് വില്പന നടത്താത്തതിനാല്‍ സമീപവാസികള്‍ക്ക് പ്രതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍ കെ.ആര്. ബാലന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍. രാജന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിജോ ജോസഫ്, നൗഷാദ് എം, രതീഷ് കുമാര്‍ എം.ആര്, സന്തോഷ് തോമസ്, അനൂപ് കെ.എസ്, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: