തൊടുപുഴ: മഹിളാ മോര്‍ച്ച തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നില്‍ മുഖാവരണ വിതരണം നടന്നു. മഹിളാ മോര്‍ച്ചയുടെ മൂന്നാംഘട്ട മുഖാവരണ വിതരണം ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.
മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് മിനി സുദീപ്അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വത്സ ബോസ് സ്വാഗതം പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: പി.എസ്. ശ്രീവിദ്യ, ജനറല്‍ സെക്രട്ടറി സൗമ്യ ജെനീഷ്, ബിജെപി ജില്ലാ സെക്രട്ടറി അമ്പിളി, മണ്ഡലം ജനറല്‍ സെക്രട്ടറി വേണുഗോപാല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, ജനറല്‍ സെക്രട്ടറി നിധിന് കണ്ണായി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: