കണ്ണൂർ: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച നേട്ടവുമായി കണ്ണൂര്‍. ഇത്തവണ 99.31 വിജയശതമാനമാണ് ജില്ല കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 99.15 ശതമാനം ആയിരുന്നു ജില്ലയുടെ നേട്ടം. 33155 പേര്‍ പരീക്ഷയെഴുതിയതില്‍ 32927പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കോവിഡ് 19 വ്യാപകമായ സാഹചര്യത്തിലും വിജയ ശതമാനത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ജില്ലയ്‌ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3748 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ ഈ വര്‍ഷം അത് 4166 പേരായി ഉയര്‍ന്നു.
സംസ്ഥാന ഗവണ്‍മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളുടെ ഭൗതിക നിലവാരവും അക്കാദമിക നിലവാരവും ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി പോസിറ്റീവ്, ഇ-മുകുളം, വിദ്യാഭ്യാസ ശില്‍പശാലകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കിയതും ഈ മുന്നേറ്റത്തിന് സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: