ഇരിട്ടി : ബി.ജെ.പി.പ്രവർത്തകനെ അക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പോലീസിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഇക്കഴിഞ്ഞ ജൂൺ നാലിന് രാത്രി ചാക്കാടിലെ വീടിന് സമീപത്തു വച്ചായിരുന്നു ബിജെപി പ്രവർത്തകനായ വിപിനെ ഒരു സംഘം ആളുകൾ അക്രമിച്ചത്. അക്രമത്തിൽ വിപിന്റെ കൈകാലുകൾക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിരുന്നില്ല.
അക്രമമുണ്ടായി ആഴ്ചകൾ പലതും കഴിഞ്ഞെങ്കിലും പ്രതികളെ പിടി കൂടാതെ പോലീസ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ചാണ് ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്. മണ്ഡലം ജനറൽ സിക്രട്ടറി എൻ.വി.ഗിരീഷ് അധ്യക്ഷതവഹിച്ചു . ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, പി.വി. അജയകുമാർ , വി.മുരളിധരൻ, നാൽപാടി ജയൻ, എം.കെ.സുരേഷ്, പി.കെ. സാബു ,എം. ഹരി, ഉമേശൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: