ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചതായി കൊറോണ ഇന്‍ ചാര്‍ജുള്ള റവന്യുമന്ത്രി ആര്.അശോക അറിയിച്ചു.
സമിതിയംഗങ്ങള്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷം നഗരത്തിലെ സമൂഹവ്യാപനത്തിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിനു സമര്‍പ്പിക്കും.
പഠന സര്‍വെ പൂര്‍ത്തീകരിക്കാന്‍ സമിതിക്കു മൂന്നു-നാലു ദിവസമെങ്കിലും വേണമെന്ന് അശോക പറഞ്ഞു. സര്‍വെ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം സമിതിക്കു നല്‍കിയിരിക്കുന്നത്.ബെംഗളൂരു നഗരത്തിന്റെ ചില ഭാഗങ്ങളില്‍ സമൂഹ വ്യാപനം നടന്നതായി ചില മുതിര്‍ന്ന ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ജനതയുടെ സംശയങ്ങള്‍ക്ക് സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് മറുപടിയായിരിക്കുമെന്ന് അശോക പറഞ്ഞു.
നിലവില്‍ ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളില്‍ 26 ശതമാനം പേര്‍ക്ക് കൊറോണ രോഗികളുമായി സമ്പര്‍ക്കമോ വിദേശ, അന്യ സംസ്ഥാന യാത്രാ പശ്ചാത്തലമോ ഇല്ല. ഈ വസ്തുത വിലയിരുത്തിലാണ് സമൂഹവ്യാപനം നഗരത്തില്‍ നടന്നിട്ടുണ്ടെന്ന നിഗമനത്തില്‍ ചില മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: